പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് ഡ്രാക്കുള സുരേഷ് വീണ്ടും പിടിയിൽ. മൂന്ന് ദിവസത്തിനിടെ മൂന്ന് തവണയാണ് ഇയാൾ രക്ഷപ്പെട്ടത്. കോലഞ്ചേരി സ്വദേശിയാണ് സുരേഷ്
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഇയാൾ അവസാനമായി രക്ഷപ്പെട്ടത്. പ്രതിയെ പിടികൂടിയ മൂന്ന് പോലീസുകാർ ക്വാറന്റൈനിൽ പ്രവേശിച്ചു.
നേരത്തെ അങ്കമാലയിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് രണ്ട് തവണ സുരേഷ് രക്ഷപ്പെട്ടിരുന്നു. നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ