കണ്ണൂരിൽ പ്ലസ് ടു വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ മൂന്ന് പേർ പിടിയിൽ. പരിയാരം ഏമ്പേറ്റ് സ്വദേശികളായ 62കാരൻ വാസു, കുഞ്ഞിരാമൻ, മോഹനൻ എന്നിവരാണ് പിടിയിലായത്.
ഡ്രൈവറായ വാസു മൂന്ന് വർഷം മുമ്പാണ് കുട്ടിയെ ആദ്യമായി പീഡിപ്പിച്ചത്. പിന്നീട് കുഞ്ഞിരാമനും മോഹനനും പല സ്ഥലത്ത് കൊണ്ടുപോയി കുട്ടിയെ പീഡനത്തിന് ഇരയാക്കി. കഴിഞ്ഞ മാസമാണ് അവസാനമായി പീഡനം നടന്നത്.
കുട്ടിയുടെ സ്വഭാവരീതികളിൽ മാറ്റം കണ്ടതോടെ സംശയം തോന്നിയ ബന്ധുക്കൾ കാര്യം അന്വേഷിച്ചപ്പോഴാണ് പീഡന വിവരം അറിയുന്നത്. തുടർന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു.