കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ കൊവിഡ് ചികിത്സയിൽ കഴിയുന്നതിനിടെ രക്ഷപ്പെട്ട റിമാൻഡ് പ്രതി പിടിയിൽ. ആറളം സ്വദേശി ദിലീപാണ് പിടിയിലായത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഇയാൾ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ കൊവിഡ് വാർഡിൽ നിന്നും രക്ഷപ്പെട്ടത്.
മൊബൈൽ മോഷണക്കേസുമായി ബന്ധപ്പെട്ടാണ് ദിലീപിനെ പോലീസ് പിടികൂടിയത്. തുടർന്ന് പരിശോധന നടത്തിയപ്പോൾ ഇയാൾ കൊവിഡ് പോസീറ്റീവായിരുന്നു. അങ്ങനെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നുച്ചയോടെ ഇരിട്ടിയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്.