കുട്ടികളുടെ അശ്ലീല വീഡിയോ കാണുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്ത കുറ്റത്തിന് ജില്ലാ വ്യാപകമായി പോലീസ് റെയ്ഡ് നടത്തി. ജില്ലയില്‍ എട്ട് സ്ഥലങ്ങളിലായി നടത്തിയ റെയ്ഡില്‍ എട്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ പരിശോധനയിലാണ് നടപടി. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അശ്ലീല വീഡിയോ കാണുകയും, പ്രദര്‍ശിപ്പിക്കുകയും അതോടൊപ്പം തന്നെ ഷെയര്‍ ചെയ്യുകയും തുടങ്ങിയ സംഭവങ്ങള്‍ സൈബര്‍ സെല്‍ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തിയത്. ഇതിന്റെ ഭാഗമായാണ് ജില്ലയിലും റെയ്ഡ് നടത്തിയത.് റെയ്ഡില്‍ അശ്ലീല വീഡിയോ കാണുകയും അതുപോലെതന്നെ ഷെയര്‍ ചെയ്യാനും ഉപയോഗിച്ച മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് അടക്കമുള്ളവ പോലീസ് പിടിച്ചെടുത്തു. ഇത് സൈബര്‍സെല്ലിന്റെ സഹായത്തോടെ പരിശോധന നടത്തിയതിനു ശേഷം കോടതിയില്‍ ഹാജരാക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.കുട്ടികളുടെ അശ്ലീല വിഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്ത മൂന്നുപേര്‍ കാസര്‍ഗോഡ് അറസ്റ്റില്‍ 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു മലപ്പുറത്ത് രണ്ടുപേരെ അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് 45 കേസുകളെടുത്തു