തീപിടിത്തമുണ്ടായതിന് പിന്നാലെ സെക്രട്ടേറിയറ്റിലേക്ക് അതിക്രമിച്ച് കയറിയതിനും കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചതിനും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉൾപ്പെടെ എട്ട് പേർക്കെതിരെ പോലീസ് കേസെടുത്തു. തീപിടിത്തത്തിന് പിന്നാലെ സുരേന്ദ്രൻ ബിജെപി പ്രവർത്തകരെയും കൂട്ടിയെത്തി സെക്രട്ടേറിയറ്റിന് മുന്നിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.
അതേസമയം തീപിടിത്തവും എൻഐഎയുടെ അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. തീപിടിത്തമുണ്ടായപ്പോൾ പ്രധാന ഫയലുകൾ നഷ്ടപ്പെട്ടിട്ടില്ലെന്ന് അഡീ. സെക്രട്ടറി എന്തടിസ്ഥാനത്തിലാണ് പറയുന്നത്. തീപിടിത്തമുണ്ടായപ്പോൾ മുഖ്യമന്ത്രി എന്തുകൊണ്ട് വന്നില്ലെന്നും സുരേന്ദ്രൻ ചോദിച്ചു.