കൊവിഷീൽഡ് രണ്ടാം ഡോസ് 28 ദിവസത്തിനകം എടുക്കാമെന്ന് ഹൈക്കോടതി ഉത്തരവ്

 

കൊവിഷീൽഡ് വാക്‌സിന്റെ രണ്ടാം ഡോസ് 28 ദിവസത്തിനകം എടുക്കാമെന്ന് കേരളാ ഹൈക്കോടതി. കൊവിൻ വെബ്‌സൈറ്റിൽ ഇതിന് വേണ്ട മാറ്റങ്ങൾ വരുത്താൻ കോടതി നിർദേശം നൽകി. കിറ്റെക്‌സിന്റെ ഹർജിയിലാണ് ഹൈക്കോടതി നിർദേശം

കൊവിഷീൽഡ് വാക്‌സിൻ രണ്ടാം ഡോസ് നൽകാൻ 84 ദിവസം കഴിയണമെന്നതായിരുന്നു കേന്ദ്രസർക്കാർ നിലപാട്. ഇത് തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. ആവശ്യക്കാർക്ക് രണ്ടാം ഡോസ് 28 ദിവസത്തിനുള്ളിൽ എടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിലവിൽ വിദേശത്ത് പോകുന്നവർക്കും 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് നൽകുന്നുണ്ട്. പ്രത്യേക രജിസ്‌ട്രേഷൻ സംവിധാനത്തിലാണ് ഇത് നടപ്പാക്കുന്നത്. എന്തുകൊണ്ട് മറ്റുള്ളവർക്കും ഇത് നടപ്പാക്കിക്കൂടാ എന്ന് കോടതി ചോദിച്ചു

ജസ്റ്റിസ് പി വി സുരേഷ്‌കുമാറിന്റേതാണ് വിധി. ഹർജിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിലപാട് കോടതി തേടിയിരുന്നു.