വാക്‌സിൻ മിക്‌സിംഗ് പരീക്ഷണത്തിന് അനുമതി: ഒന്നാം ഡോസ് കൊവിഷീൽഡ്, രണ്ടാം ഡോസ് കൊവാക്‌സിൻ

കൊവിഡ് വാക്‌സിനുകളായ കൊവിഷീൽഡും കൊവാക്‌സിനും ഇടകലർത്തി പഠനം നടത്തുന്നതിന് ഡിസിജിഐയുടെ അംഗീകാരം. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലാകും ഇതിന്റെ പഠനവും ക്ലിനിക്കൽ പരീക്ഷണവും നടത്തുക.

വെല്ലൂരിൽ 300 സന്നദ്ധ പ്രവർത്തകരിലാണ് പഠനം നടത്തുന്നത്. ഒരാൾക്ക് രണ്ട് വ്യത്യസ്ത ഡോസുകൾ നൽകുന്നത് ഫലപ്രാപ്തിയുണ്ടാക്കുമോയെന്നതാണ് ലക്ഷ്യമിടുന്നത്. ഒരു ഡോസ് കൊവിഷീൽഡും അടുത്ത ഡോസ് കൊവാക്‌സിനുമാണ് കുത്തിവെക്കുക.

കൊവിഡിനെതിരെ വെവ്വേറെ വാക്‌സിനുകളുടെ ഓരോ ഡോസ് വീതം സ്വീകരിക്കുന്നത് പ്രതിരോധ ശേഷി കൂട്ടുമെന്ന് ഐസിഎംആർ പഠനം വ്യക്തമാക്കിയിരുന്നു.