കരിപ്പൂർ സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഇത് രണ്ടാം തവണയാണ് ഇയാളുടെ ജാമ്യാപേക്ഷ തള്ളുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് ഹർജി തള്ളിയത്.
കസ്റ്റംസിന്റെ വാദങ്ങൾ അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. അർജുൻ ആയങ്കിക്ക് കണ്ണൂർ കേന്ദ്രീകരിച്ച് വൻ കള്ളക്കടത്ത് സംഘമുണ്ടെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. കേസിലെ സുപ്രധാന വിവരങ്ങൾ സീൽഡ് കവറിൽ കസ്റ്റംസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.