കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ അർജുൻ ആയങ്കിയ്ക്ക് ജാമ്യമില്ല. കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ തള്ളിയത്. അതേസമയം കേസിലെ മൂന്നാം പ്രതി അജ്മലിന് കോടതി ജാമ്യം അനുവദിച്ചു.
സ്വർണ്ണക്കടത്ത് കേസിൽ സുപ്രധാന പങ്ക് അർജുൻ ആയങ്കിയ്ക്ക് ഉള്ളതിനാൽ ജാമ്യം നൽകരുതെന്ന് നേരത്തെ തന്നെ കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. നിലവിൽ ആയങ്കിയ്ക്ക് ജാമ്യം നൽകി കഴിഞ്ഞാൽ തുടർന്നുള്ള കേസന്വേഷണത്തെ ബാധിക്കുമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു.