സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പാലക്കാട് കർഷകൻ ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. പറലോടി സ്വദേശി വേലുകുട്ടിയാണ് ജീവനൊടുക്കിയത്. പലിശക്കാരുടെ ഭീഷണിയെ തുടർന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ പറയുന്നു
വേലുക്കുട്ടിയെ പലിശക്കാർ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മകൻ വിഷ്ണു ആരോപിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് ആത്മഹത്യകൾ വർധിക്കുകയാണ്. തിരുവനന്തപുരത്തും ഇടുക്കിയിലും വ്യാപാരികൾ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. വയനാട്ടിൽ സ്വകാര്യ ബസ് ഉടമയും ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിൽ പ്രവർത്തിക്കുന്ന അഞ്ച് പേരും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്ത ദിവസങ്ങളിൽ ആത്മഹത്യ ചെയ്തിരുന്നു.