മുട്ടിൽ മരം മുറി വിവാദത്തിൽ വീഴ്ച സംഭവിച്ചുവെന്ന് വ്യക്തമാക്കി വനംമന്ത്രി എ കെ ശശീന്ദ്രൻ. ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചു. ഇവർക്കെതിരെ നടപടിയെടുത്തതായും നിയമസഭയെ മന്ത്രി അറിയിച്ചു
ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. കൂടുതൽ നടപടിക്ക് വിധേയമാക്കണോയെന്ന് പരിശോധിക്കുന്നുണ്ട്. സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്. നിലവിലെ നടപടികൾക്ക് പുറമേ ചട്ടങ്ങളിൽ ഭേദഗതി വരുത്തേണ്ടതുണ്ടോയെന്നും പരിശോധിക്കും.