മുട്ടിൽ മരം മുറി കേസിൽ സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി. മരം മുറിക്കുന്നതിന് അനുവാദം നൽകി കൊണ്ട് സർക്കാർ ഇറക്കിയ ഉത്തരവിലാണ് കോടതി ആശങ്ക പ്രകടിപ്പിച്ചത്. നിലവിലെ നിയമങ്ങൾ മറികടക്കുന്നതാണ് സർക്കാരിന്റെ ഉത്തരവെന്നും ഹൈക്കോടതി വിമർശിച്ചു
സംസ്ഥാന സർക്കാരിന് ആവശ്യമെങ്കിൽ മുൻകാല പ്രാബല്യത്തോടെ നിയമഭേദഗതി കൊണ്ടുവരാനുള്ള അവകാശമുണ്ടല്ലോയെന്നും എന്നാൽ നിലവിലുള്ള നിയമത്തെ മറികടക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുവെന്നുമാണ് കോടതി വിമർശിച്ചത്. പ്രതികളുടെ ജാമ്യ ഹർജി പരിഗണിക്കുന്നത് മറ്റൊരു വിഷയമായതിനാൽ കുടുതലൊന്നും പറയുന്നില്ലെന്നും കോടതി പറഞ്ഞു.