ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്; കോവിഡ് മുക്തരായ ചിലരുടെ കരളില്‍ കണ്ടെത്തിയത് ആശങ്കപ്പെടുത്തുന്ന കാര്യങ്ങള്‍
ന്യൂഡല്‍ഹി: കോവിഡ് മുക്തരായവരില്‍ ചിലരുടെ കരളിന് തകരാര്‍ സംഭവിച്ചതായി കണ്ടെത്തല്‍. സ്റ്റിറോയ്ഡ് ഉപയോഗിച്ച് കോവിഡ് മുക്തരായ രോഗികളുടെ പലരുടെയും കരളില്‍ പഴുപ്പ് നിറഞ്ഞ വലിയ മുഴകള്‍ കണ്ടെത്തി. ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയുടെ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. രണ്ടാം തരംഗം ആഞ്ഞടിച്ച ഏപ്രില്‍-മെയ് മാസങ്ങളില്‍ കോവിഡ് മുക്തരായ ചിലര്‍ വീണ്ടും സമാനമായ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. രണ്ട് മാസത്തിനിടെ ഏകദേശം 14 രോഗികളിലാണ് കരളില്‍ പഴുപ്പ് നിറഞ്ഞതായി കണ്ടെത്തിയത്. കരളിന്റെ രണ്ട് ഭാഗങ്ങളിലും പഴുപ്പ് നിറഞ്ഞതായി കണ്ടെത്തിയ ചിലര്‍…