കൊടകര കുഴൽപ്പണം കവർച്ചാ കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. 625 പേജുള്ള കുറ്റപത്രമാണ് ഇരിങ്ങാലക്കുട കോടതിയിൽ സമർപ്പിച്ചത്. 22 പേർക്കെതിരെയാണ് കുറ്റപത്രം. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഏഴാം സാക്ഷിയാണ്. സുരേന്ദ്രന്റെ മകനടക്കം 216 പേർ സാക്ഷി പട്ടികയിലുണ്ട്
മൂന്നര കോടി രൂപ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തന്നെയായാണ് കുറ്റപത്രത്തിൽ പറയുന്നത്. കേസിൽ അന്വേഷണം തുടരും. തെരഞ്ഞെടുപ്പ് ചട്ടം ബിജെപി ലംഘിച്ചോയെന്ന് അന്വേഷിക്കണം. കള്ളപ്പണ ഉറവിടം അന്വേഷിക്കാൻ കേന്ദ്ര ഏജൻസി വേണമെന്നും കുറ്റപത്രത്തിൽ പറയുന്നു.