വിദ്യാർഥിനികളെ ഫോണിലൂടെ അസഭ്യം പറഞ്ഞ അധ്യാപകൻ അറസ്റ്റിൽ. കട്ടിപ്പാറ ഹോളി ഫാമിലി സ്‌കൂൾ അധ്യാപകൻ മിനീഷാണ് അറസ്റ്റിലായത്. അധ്യാപകനെതിരെ താമരശ്ശേരി പൊലീസ് പോക്സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
സ്‌കൂളിലെ കായികാധ്യാപകനാണ് മിനീഷ്. അധ്യാപകൻ വിദ്യാർഥികളെ ചീത്ത വിളിക്കുന്ന ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു.