മുംബൈയിൽ കനത്ത മഴയിൽ ഇരുനില കെട്ടിടം തകർന്നു വീണ് മൂന്ന് പേർ മരിച്ചു. പത്തോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ചിലരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.
മുംബൈയിലെ ഗോവന്ദി പ്രദേശത്താണ് അപകടം. ആഴ്ചകളായി കനത്ത മഴയാണ് മുംബൈയിൽ പെയ്യുന്നത്. ഞായറാഴ്ച കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയെ തുടർന്നുണ്ടായ വിവിധ അപകടങ്ങളിൽ 36 പേരാണ് മഹാരാഷ്ട്രയിൽ മരിച്ചത്.