തമിഴ്‌നാട് തിരുനെൽവേലിയിൽ സ്‌കൂൾ കെട്ടിടം തകർന്നുവീണ് രണ്ട് കുട്ടികൾ മരിച്ചു. മൂന്ന് കുട്ടികൾക്ക് ഗുരുതരമായി പരുക്കേറ്റു. എസ് എസ് ഹൈറോഡിലെ ഷാഫ്റ്റർ ഹയർ സെക്കൻഡറി സ്‌കൂളിലാണ് അപകടമുണ്ടായത്.
എട്ടാം ക്ലാസ് വിദ്യാർഥികളുടെ ക്ലാസ് നടക്കുന്നതിനിടെ ഭിത്തി ഇടിഞ്ഞ് കുട്ടികളുടെ മേൽ പതിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ സ്‌കൂളിന് മുന്നിൽ രക്ഷിതാക്കൾ പ്രതിഷേധിക്കുകയാണ്. വലിയ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.