വണ്ണം കുറയ്ക്കാൻ കട്ടൻ കാപ്പി സഹായിക്കുമോ?

  പലർക്കും ഇഷ്ടമുള്ള ഒന്നാണ് കട്ടൻ കാപ്പി (Black Coffee). ചൂട് കട്ടൻ കാപ്പി കുടിച്ച് ദിവസം തുടങ്ങുന്നവരാണ് പലരും. പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും കട്ടൻ കാപ്പിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഊർജ്ജം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കട്ടൻ കാപ്പി ഭാരം കുറയ്ക്കാൻ (Weight Loss) സഹായിക്കുമോ എന്നതിനെ കുറിച്ച് പഠനങ്ങൾ നടന്ന് വരുന്നു. ഇപ്പോഴിതാ, പുതിയ പഠനം പറയുന്നത് ശരീരഭാരം കുറയ്ക്കാൻ കട്ടൻ കാപ്പി മികച്ചതാണെന്നാണ്. ഇത് ശരീരത്തിന്റെ ഉപാപചയപ്രവർത്തനം വർദ്ധിപ്പിക്കുകയും കൊഴുപ്പ് വേഗത്തിൽ എരിച്ചു കളയുവാൻ സഹായിക്കുകയും…

Read More

വയനാട് കുറുക്കൻ മൂലയിൽ നാട്ടിൽ ഇറങ്ങിയ കടുവയെ പിടികൂടി പുനരധിവസിപ്പിക്കുന്നതിനും വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടവർക്ക് മതിയായ നഷ്ടപരിഹാരം ഉടൻ നൽകുന്നതിനും അടിയന്തിരമായി ഇടപെടണം എന്നാവശ്യപ്പെട്ട്‌‌ രാഹുൽ ഗാന്ധി കേരള മുഖ്യമന്ത്രിക്ക് കത്തയച്ചു

വയനാട് കുറുക്കൻ മൂലയിൽ നാട്ടിൽ ഇറങ്ങി സ്വൈര്യജീവിതം തടസ്സപ്പെടുത്തുന്ന കടുവയെ പിടികൂടി പുനരധിവസിപ്പിക്കുന്നതിനും വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടവർക്ക് മതിയായ നഷ്ടപരിഹാരം ഉടൻ നൽകുന്നതിനും അടിയന്തിരമായി ഇടപെടണം എന്നാവശ്യപ്പെട്ട്‌‌ രാഹുൽ ഗാന്ധി കേരള മുഖ്യമന്ത്രിക്ക് കത്തയച്ചു. കൽപ്പറ്റ:വയനാട് കുറുക്കൻ മൂലയിൽ നാട്ടിൽ ഇറങ്ങി സ്വൈര്യജീവിതം തടസ്സപ്പെടുത്തിയ കടുവയെ പിടികൂടി പുനരധിവസിപ്പിക്കുന്നതിനും വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടവർക്ക് മതിയായ നഷ്ടപരിഹാരം ഉടൻ നൽകുന്നതിനും അടിയന്തിരമായി ഇടപെടണം എന്നാവശ്യപ്പെട്ട്‌‌ രാഹുൽ ഗാന്ധി എം പി കേരള മുഖ്യമന്ത്രിക്ക് കത്തയച്ചു. ‘കഴിഞ്ഞ കുറച്ച്‌ നാളുകളായി വർദ്ധിച്ചുവരുന്ന ആക്രമണങ്ങൾക്കെതിരെ…

Read More

അന്വേഷിക്കാൻ വിക്രം എത്തും; സിബിഐ അഞ്ചാം പതിപ്പിൽ ജഗതിയും അഭിനയിക്കും

  സിബിഐ സീരീസിലെ അഞ്ചാം പതിപ്പ് പ്രഖ്യാപിച്ചതോടെ ആരാധകർ ആവേശത്തിലാണ്. ഒരേ കഥാപാത്രത്തെ നായകനാക്കി അഞ്ചാം ഭാഗമിറങ്ങുന്ന മലയാളത്തിലെ ആദ്യ ചിത്രം കൂടിയാണിത്. സേതുരാമ അയ്യർ വീണ്ടും കേരളത്തിലേക്ക് അന്വേഷണത്തിന് എത്തുമ്പോൾ വിക്രം കൂടെയുണ്ടാകുമോ എന്ന ആശങ്കയിലായിരുന്നു ആരാധകർ. ജഗതി ശ്രീകുമാറാണ് വിക്രം എന്ന കഥാപാത്രത്തെ കഴിഞ്ഞ നാല് സിരീസുകളിലും അവതരിപ്പിച്ചിരുന്നത്. അപകടത്തെ തുടർന്ന് അഭിനയ രംഗത്തേക്ക് ജഗതി ഇതുവരെ തിരികെ എത്തിയിട്ടില്ല. എന്നാൽ ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തകളാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നൽകുന്നത് സിബിഐ…

Read More

ഡൽഹിയിലെ വ്യവസായ മേഖലയിൽ തീപിടിത്തം; ആളപായമില്ല

  ഡൽഹിയിലെ വ്യവസായ മേഖലയിൽ തീപിടിത്തം.നരേലയിലാണ് തീപ്പിടിത്തമുണ്ടായത്. ഷൂ നിർമാണ ഫാക്ടറിയിൽ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു തീപ്പിടിത്തം.തീപ്പിടിത്തമുണ്ടായെന്ന വിവരമറിയിച്ച് ഉച്ചയ്‌ക്ക് 2.27നാണ് അഗ്നിശമന സേനയുടെ ഓഫീസിലേക്ക് ഫോൺവിളിയെത്തിയത്. ഉടൻ സേനയുടെ15 യൂണിറ്റ് വാഹനങ്ങൾ രക്ഷാദൗത്യത്തിനായി അപകടസ്ഥലത്തെത്തി. മൂന്ന് നില ഫാക്ടറി കെട്ടിടത്തിന്റെ മുകളിലെ നിലയിലാണ് അഗ്നിബാധയുണ്ടായത്. രക്ഷാപ്രവർത്തകർ എത്തുമ്പോഴേക്കും ഇത് മറ്റ് നിലകളിലേക്കും പടർന്ന് പിടിച്ചിരുന്നു. സംഭവത്തിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

Read More

കായിക താരങ്ങൾക്ക് നിയമനം നൽകുമെന്ന് മന്ത്രി അബ്ദുറഹ്മാൻ; സമരം അവസാനിച്ചു

  കായിക താരങ്ങൾക്ക് നിയമനം നൽകുമെന്ന് കായികമന്ത്രി വി.അബ്ദുറഹ്മാൻ. കായികതാരങ്ങളുടെ പ്രതിനിധകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. പരാതികൾ പരിശോധിക്കാൻ സ്‌പോർട്‌സ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള വിദഗ്ധസമിതിയെ ഏർപ്പെടുത്തി. സെക്രട്ടേറിയറ്റിന് മുമ്പിലെ സമരം അവസാനിപ്പിച്ചതായി കായിക താരങ്ങൾ. കായിക മന്ത്രിയുമായി നടത്തിയ ചർച്ച വിജയമെന്നും കായിക താരങ്ങൾ അറിയിച്ചു. 24 കായികതാരങ്ങൾക്ക് ഉടൻ ജോലി നൽകാനാണ് സർക്കാർ തീരുമാനം. നടപടികൾ പൂർത്തീകരിച്ചെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ. ബാക്കിയുളള കായികതാരങ്ങളുടെ നിയമനത്തിന് എട്ടംഗസമിതി രൂപീകരിച്ച് തീരുമാനമെടുക്കും. സർക്കാരിന് പിടിവാശിയില്ല, ജോലി നൽകുമെന്നാണ് എന്നും…

Read More

മോൻസൺ കേസ്; ക്രൈം ബ്രാഞ്ചും ഇ.ഡിയും സഹകരിച്ചു അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി

  മോൻസൺ കേസിൽ ക്രൈം ബ്രാഞ്ചും ഇ.ഡിയും സഹകരിച്ചു അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. ഇ.ഡി സാമ്പത്തിക വിഷയങ്ങൾ അന്വേഷിക്കണമെന്നും ക്രൈം ബ്രാഞ്ച് മറ്റു കാര്യങ്ങൾ അന്വേഷിക്കണമെന്നും കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു. കേന്ദ്ര-സംസ്ഥാന വിഷയമായി അന്വേഷണത്തെ കാണണ്ടതില്ലെന്നും കോടതി അറിയിച്ചു. മോൻസൻ മാവുങ്കലിന് വേണ്ടി പൊലീസ് പീഡിപ്പിക്കുന്നു എന്ന് കാണിച്ച് മുൻ ഡ്രൈവർ അജി നൽകിയ ഹർജിയാണ് കോടതി ഇന്ന് പരിഗണിച്ചത്. ഈ ഹർജി തീർപ്പാക്കണമെന്ന പൊലീസിന്‍റെ ആവശ്യം രൂക്ഷമായ വിമർശനത്തോടെ കഴിഞ്ഞതവണ ഹൈക്കോടതി തള്ളിയിരുന്നു. കേസില്‍ ഐ.ജി…

Read More

തൊടുപുഴയിൽ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിതാവിന് 35 വർഷം തടവുശിക്ഷ

  തൊടുപുഴയിൽ ഒമ്പത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 41കാരനായ പിതാവിന് 35 വർഷം തടവുശിക്ഷയും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. ഏഴ് വർഷങ്ങൾക്ക് മുമ്പ് നടന്ന പീഡനക്കേസിലാണ് തൊടുപുഴ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. 2014 മെയ് 24ന് കുട്ടിയുടെ അമ്മയും സഹോദരനും പുറത്തുപോയ സമയത്ത് പിതാവ് മകളെ പീഡിപ്പിക്കുകയായിരുന്നു. തിരികെ വന്ന മാതാവിനോട് കുട്ടി വിവരം പറഞ്ഞു. പരിശോധനയിൽ ഇതിന് മുമ്പും പ്രതി പലതവണ മകളെ പീഡിപ്പിച്ചാതായുള്ള വിവരം പുറത്തുവന്നു ബലാത്സംഗത്തിന് 10…

Read More

ഇനി 10 ദിവസത്തേക്ക് ചിരിയും ആഘോഷവും വേണ്ട; വിചിത്ര ഉത്തരവുമായി ഉത്തര കൊറിയ

ഉത്തര കൊറിയയുടെ പരമോന്നത നേതാവായിരുന്ന കിം ജോങ് ഇല്ലിന്‍റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഉത്തര കൊറിയ. ഡിസംബര്‍ 17നാണ് കിമ്മിന്‍റെ ചരമവാര്‍ഷികം. അന്ന് മുതല്‍ 10 ദിവസത്തേക്ക് ചിരിക്കരുതെന്നാണ് പൊതുജനങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്. ചിരിക്കു മാത്രമല്ല വിലക്ക്. മദ്യപിക്കുന്നതിനും പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിനും ഒഴിവുസമയങ്ങളില്‍ വിനോദത്തില്‍ ഏര്‍പ്പെടുത്തുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അതിർത്തി നഗരമായ സിനുയിജുവിലെ താമസക്കാരൻ റേഡിയോ ഫ്രീ ഏഷ്യയോട് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. 10 ദിവസത്തെ ദുഃഖാചരണത്തിനിടയില്‍ നിരോധനം ലംഘിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങൾ…

Read More

സംസ്ഥാനത്ത് ഇന്ന് 3471 പേർക്ക് കൊവിഡ്, 22 മരണം; 4966 പേർക്ക് രോഗമുക്തി

കേരളത്തിൽ ഇന്ന് 3471 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 680, തിരുവനന്തപുരം 563, കോഴിക്കോട് 354, തൃശൂർ 263, കോട്ടയം 262, കൊല്ലം 255, കണ്ണൂർ 228, പത്തനംതിട്ട 182, മലപ്പുറം 166, ആലപ്പുഴ 164, ഇടുക്കി 115, പാലക്കാട് 92, വയനാട് 90, കാസർഗോഡ് 57 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,715 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ…

Read More

വയനാട് ജില്ലയില്‍ 90 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 5.94

  വയനാട് ജില്ലയില്‍ ഇന്ന് (17.12.21) 90 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 103 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തി ലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 5.94 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 134493 ആയി. 132636 പേര്‍ രോഗമുക്തരായി. നിലവില്‍ 1103 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1039 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 1113 പേര്‍…

Read More