കായിക താരങ്ങൾക്ക് നിയമനം നൽകുമെന്ന് കായികമന്ത്രി വി.അബ്ദുറഹ്മാൻ. കായികതാരങ്ങളുടെ പ്രതിനിധകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. പരാതികൾ പരിശോധിക്കാൻ സ്‌പോർട്‌സ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള വിദഗ്ധസമിതിയെ ഏർപ്പെടുത്തി. സെക്രട്ടേറിയറ്റിന് മുമ്പിലെ സമരം അവസാനിപ്പിച്ചതായി കായിക താരങ്ങൾ. കായിക മന്ത്രിയുമായി നടത്തിയ ചർച്ച വിജയമെന്നും കായിക താരങ്ങൾ അറിയിച്ചു.
24 കായികതാരങ്ങൾക്ക് ഉടൻ ജോലി നൽകാനാണ് സർക്കാർ തീരുമാനം. നടപടികൾ പൂർത്തീകരിച്ചെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ. ബാക്കിയുളള കായികതാരങ്ങളുടെ നിയമനത്തിന് എട്ടംഗസമിതി രൂപീകരിച്ച് തീരുമാനമെടുക്കും. സർക്കാരിന് പിടിവാശിയില്ല, ജോലി നൽകുമെന്നാണ് എന്നും സർക്കാർ നിലപാടെന്നും മന്ത്രി പറഞ്ഞു.