ഡൽഹിയിലെ വ്യവസായ മേഖലയിൽ തീപിടിത്തം; ആളപായമില്ല

 

ഡൽഹിയിലെ വ്യവസായ മേഖലയിൽ തീപിടിത്തം.നരേലയിലാണ് തീപ്പിടിത്തമുണ്ടായത്. ഷൂ നിർമാണ ഫാക്ടറിയിൽ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു തീപ്പിടിത്തം.തീപ്പിടിത്തമുണ്ടായെന്ന വിവരമറിയിച്ച് ഉച്ചയ്‌ക്ക് 2.27നാണ് അഗ്നിശമന സേനയുടെ ഓഫീസിലേക്ക് ഫോൺവിളിയെത്തിയത്. ഉടൻ സേനയുടെ15 യൂണിറ്റ് വാഹനങ്ങൾ രക്ഷാദൗത്യത്തിനായി അപകടസ്ഥലത്തെത്തി.

മൂന്ന് നില ഫാക്ടറി കെട്ടിടത്തിന്റെ മുകളിലെ നിലയിലാണ് അഗ്നിബാധയുണ്ടായത്. രക്ഷാപ്രവർത്തകർ എത്തുമ്പോഴേക്കും ഇത് മറ്റ് നിലകളിലേക്കും പടർന്ന് പിടിച്ചിരുന്നു. സംഭവത്തിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.