തൊടുപുഴയിൽ ഒമ്പത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 41കാരനായ പിതാവിന് 35 വർഷം തടവുശിക്ഷയും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. ഏഴ് വർഷങ്ങൾക്ക് മുമ്പ് നടന്ന പീഡനക്കേസിലാണ് തൊടുപുഴ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്.
2014 മെയ് 24ന് കുട്ടിയുടെ അമ്മയും സഹോദരനും പുറത്തുപോയ സമയത്ത് പിതാവ് മകളെ പീഡിപ്പിക്കുകയായിരുന്നു. തിരികെ വന്ന മാതാവിനോട് കുട്ടി വിവരം പറഞ്ഞു. പരിശോധനയിൽ ഇതിന് മുമ്പും പ്രതി പലതവണ മകളെ പീഡിപ്പിച്ചാതായുള്ള വിവരം പുറത്തുവന്നു
ബലാത്സംഗത്തിന് 10 വർഷം തടവും കുറ്റം പലതവണ ആവർത്തിച്ചതിനാൽ 10 വർഷം തടവും കുട്ടിയുടെ രക്ഷകർത്താവായതിനാൽ പതിനഞ്ച് വർഷം തടവും ശിക്ഷ വിധിച്ചു. ശിക്ഷ ഒരേകാലയളവിൽ അനുഭവിച്ചാൽ മതിയെന്നതിനാൽ 15 വർഷമാണ് ഇയാൾക്ക് ജയിലിൽ കഴിയേണ്ടി വരിക.