വനത്തിൽ നിന്നും നാട്ടിലിറങ്ങി ഭീതി പരത്തി കൊണ്ടിരിക്കുന്ന കടുവയെ ട്രാക്ക് ചെയ്തെന്ന് നിഗമനം

മാനന്തവാടി.വനത്തിൽ നിന്നും നാട്ടിലിറങ്ങി ഭീതി പരത്തി കൊണ്ടിരിക്കുന്ന കടുവയെ ട്രാക്ക് ചെയ്തെന്ന് നിഗമനം. കഴിഞ്ഞ അർധരാത്രിയിൽ പുതിയിടം റോഡിൽ കാർ യാത്രികർ കടുവയെ കണ്ടു. തുടർന്ന് വനം വകുപ്പധികൃതർ എത്തി കാൽപ്പാടുകൾ പരിശോധിച്ചു.ഇതിൻ്റെ പാത പിന്തുടർന്നാണ് അന്വേഷണം. ജനവാസ കേന്ദ്രത്തിൽ കടുവയുണ്ടന്നാണ് നിഗമനം. ഇതിനിടെ പ്രദേശത്ത് സംഘർഷമുണ്ടായി. വനപാലകരും നാട്ടുകാരും വാക്ക് തർക്കമുണ്ടാവുകയും സംഘർഷിത്തിലെത്തുകയും ചെയ്തു. 19 ദിവസത്തിനിടെ കുറുക്കന്മൂല, പാൽവെളിച്ചം, പയ്യമ്പള്ളി ഭാഗത്ത് നിന്ന് 18 വളർത്ത് മൃഗങ്ങളെയാണ് വന്യ ജീവി കൊന്നത്. നിസഹായരായ വനപാലകരും ഭീതിയിലായ ജനങ്ങളും കടുവ കെണിയിൽ കുടുങ്ങാത്തതിൻ്റെ ആശങ്കയിലാണ് ഒടുവിൽ കിട്ടുന്ന സൂചനകൾ അനുസരിച്ച് കടുവയെ ട്രാക്ക് ചെയ്യാൻ കഴിഞ്ഞു എന്നതാണ് നിഗമനം. ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റെ  ഏകോപനത്തിൽ കാര്യങ്ങൾ പുരോഗമിക്കുന്നുണ്ട്.  വല വീശൽ ശ്രമം ഇത് വരെ വിജയിക്കാത്തതിൽ  ജില്ലാ ഭരണകൂടത്തിനും ഉദ്യോഗസ്ഥർക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.  ചുറ്റും കെണികളും ക്യാമറയും വെച്ചിട്ടുംകുറുക്കന്മ ൻ മൂലയിലിറങ്ങിയ വിരുതൻ കടുവ കുടുങ്ങാത്തത് വൻ ചർച്ചയാണ്.