താമരശ്ശേരി: ലോക്ക് ഡൗൺ ലംഘിച്ച് അമരാട് വനത്തിൽ പ്രവേശിക്കുകയും, വനത്തിൽ നിന്നും വഴിതെറ്റി കാട്ടിൽ അകപ്പെടുകയും ചെയ്ത കാസർഗോഡ് സ്വദേശികളെ കണ്ടെത്തി.ഇന്നലെ പകൽ കാട്ടിലേക്ക് പ്രവേശിച്ച ഇവരുടെ വാഹനം റോഡരികിൽ കിടക്കുന്നതു കണ്ട് നാട്ടുകാരാണ് അധികൃതരെ വിവരമറിയിച്ച് തിരച്ചിൽ ആരംഭിച്ചത്. വനാതിർത്തിയിൽ നിന്നും 15 കിലോമീറ്ററോളം ഉള്ളിലായിരുന്നു ഇവർ അകപ്പെട്ടത് .രാത്രി മുതൽ പോലീസും, വനം വകുപ്പ് ദ്രുത കർമ്മ സേനയും, ഫയർ ഫോഴ്‌സും, നാട്ടുകാരും, സന്നദ്ധ പ്രവർത്തകരും തിരച്ചിൽ ആരംഭിച്ചിരുന്നു. പകൽ 7.30 ഓടെയാണ് ഇവരെ കണ്ടെത്തിയത്.ശക്തമായ മഴയും, കാറ്റും, കാരണവും, ദുർഗടം പിടിച്ച പാതയിലൂടെ രാത്രി സഞ്ചരിക്കാനുള്ള ബുദ്ധിമുട്ട് കാരണവുമാണ് ഇവരുടെയടുത്ത് രക്ഷാപ്രവർത്തകർ എത്തിച്ചേരാൻ താമസിച്ചത്.