അര്‍ജന്‍റീനയുടെ തലമുറകള്‍ കാത്തിരുന്ന മാലാഖയായി ഏയ്ഞ്ചല്‍ ഡി മരിയ മാറക്കാനയില്‍ പറന്നിറങ്ങി. ചരിത്രത്തിലേക്ക് നീട്ടിയ മരിയയുടെ ഒറ്റഗോളിന്‍റെ ബലത്തില്‍ കോപ്പ കിരീടം നെഞ്ചോടക്കുേമ്ബാള് വന്‍കരകള്‍ക്കും രാജ്യാതിര്‍ത്തികള്‍ക്കും അപ്പുറത്ത് അര്‍ജന്‍റീനിയന്‍ ആരാധകര്‍ക്ക് ഇത് അനര്‍ഘ നിമിഷങ്ങള്‍. പതിറ്റാണ്ടുകളായി തുടരുന്ന ഫൈനല്‍ വീഴ്ചകളുടേയും കിരീട വരള്‍ച്ചയുടെയും നിറം മങ്ങിയ കഥകളിലേക്ക് കിരീടത്തിളക്കത്തിന്‍റെ വര്‍ണമഴ പെയ്തിറങ്ങുേമ്ബാള് ഇതിഹാസ താരം ലയണല്‍ മെസ്സിക്കും ഇത് സംതൃപ്തിയുടെ ദിവസം. ചാമ്ബ്യന്‍മാരെന്ന പകിട്ടോടെയെത്തിയ ബ്രസീലിനും ആരാധകര്‍ക്കും ഓര്‍ക്കാനിഷ്ടമില്ലാത്ത മറ്റൊരു മാറക്കാന മത്സരം കൂടി.ഒപ്പത്തിനൊപ്പം ഇരുടീമുകളും മുന്നേറിയ മത്സരത്തില്‍ 22ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയ കുറിച്ച ഗോളാണ് അര്‍ജന്‍റീനയുടെ വിധി മാറ്റി മറിച്ചത്. ഡി പോളിന്‍റെ സുന്ദരമായ പാസ് ബ്രസീല്‍ പ്രതിരോധത്തിന്‍റെ പഴുതിലൂടെ സ്വീകരിച്ച മരിയ പന്ത് ചിപ്പ് ചെയ്ത് വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. പന്ത് വലയിലേക്ക് താഴ്ന്നിറങ്ങുേമ്ബാള് നിസഹായതയോടെ നോക്കി നില്‍ക്കാനേ ബ്രസീല്‍ ഗോളി എഡേഴ്സണായുള്ളൂ. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നെങ്കിലും സുന്ദരമായ മുന്നേറ്റങ്ങളൊന്നും അധികം കണ്ടില്ല.രണ്ടാം പകുതിയില്‍ കൂടുതല്‍ കരുത്തോടെയാണ് ബ്രസീലെത്തിയതെങ്കിലും പ്രതിരോധത്തില്‍ വട്ടമിട്ട അര്‍ജന്‍റീനയുടെ ആകാശനീലക്കുപ്പായക്കാരെ മറികടക്കാനായില്ല. 51ാം മിനിറ്റില്‍ റിച്ചാല്‍സണ്‍ കാനറികള്‍ക്കായി വലകുലുക്കിയെങ്കിലും ഓഫ് സൈഡ് പതാക ഉയര്‍ന്നതോടെ ആരവങ്ങളൊതുങ്ങി. 87ാം മിനിറ്റില്‍ ഗബ്രിയേല്‍ ബര്‍ബോസയുടെ തകര്‍പ്പന്‍ വോളി അര്‍ജന്‍റീനയുടെ ഗോള്‍കീപ്പര്‍ എമി മാര്‍ട്ടിനസ് തടുത്തിട്ടു. 88ാം മിനിറ്റില്‍ ഒറ്റക്ക് പന്തുമായി മുേന്നറിയ ലണയല്‍ മെസ്സി സുന്ദരമായ സുവര്‍ണാവസരം കളഞ്ഞുകുളിച്ചു
The Best Online Portal in Malayalam