സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട്

 

സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു

കഴിഞ്ഞ ദിവസങ്ങളിൽ മന്ദഗതിയിലായിരുന്ന കാലവർഷം രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് സജീവമായത്. അറബിക്കടലിൽ കാലവർഷക്കാറ്റ് ശക്തിപ്രാപിച്ചതാണ് കനത്ത മഴയ്ക്ക് കാരണമാകുന്നത്. ബുധനാഴ്ച വരെ വ്യാപക മഴ ലഭിക്കുമെന്നാണ് പ്രവചനം.