കൊടകര കുഴൽപ്പണ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലോക് താന്ത്രിക് യുവ ജനതാദൾ നേതാവ് സലീം മടവൂറാണ് ഹർജി നൽകിയത്.
ബിജെപി പ്രതിസ്ഥാനത്ത് നിൽക്കുന്ന കുഴൽപ്പണക്കേസിന്റെ സ്രോതസ്സ് കണ്ടെത്താൻ കേന്ദ്ര ഏജൻസി തന്നെ കേസ് അന്വേഷിക്കണമെന്നാണ് ആവശ്യം. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം ഇഡിക്ക് പരാതി നൽകിയിട്ടും ഒരു മാസമായിട്ടും അനക്കമില്ലാത്തതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്
കേസിൽ ഇന്ന് ഇ ഡി തങ്ങളുടെ നിലപാട് അറിയിച്ചേക്കും. പോലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും തങ്ങളുടെ അന്വേഷണം ആവശ്യമില്ലെന്നുമാകും ഇ ഡി പറയുക. പ്രതിസ്ഥാനത്ത് ബിജെപി നേതാക്കളായതിനാൽ ഇ ഡി അന്വേഷണം ഏറ്റെടുക്കാൻ സാധ്യത കുറവാണ്.