സംസ്ഥാനത്ത് ഡിജിറ്റൽ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികളുടെ കണക്ക് തയ്യാറാക്കാൻ വിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കി. സ്‌കൂളുകളിൽ കണക്കെടുത്ത ശേഷം ഈ മാസം 13നകം എല്ലാ വിദ്യാർഥികൾക്കും ഡിജിറ്റൽ പഠനത്തിന് അവസരമൊരുക്കണമെന്നാണ് നിർദേശം
എല്ലാ ജില്ലകളിലും ഏകോപന സമിതികൾ രൂപീകരിക്കും. ദിവസേനയെന്നോണം പ്രവർത്തനം നടത്താനും ഓരോ ദിവസവും റിപ്പോർട്ട് നൽകാനും നിർദേശമുണ്ട്. സ്‌പോൺസർ ചെയ്യാൻ സന്നദ്ധരായ വ്യക്തികൾ, ജനപ്രതിനിധികൾ, സാമൂഹ്യ സംഘടനകൾ, ഉദ്യോഗസ്ഥർ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കാനും സർക്കുലർ പറയുന്നു.