കൊടകര കുഴൽപ്പണ കേസ്: ബിജെപി തൃശ്ശൂർ ജില്ലാ ഓഫീസ് സെക്രട്ടറിയെ നാളെ ചോദ്യം ചെയ്യും

 

കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ ബിജെപി തൃശ്ശൂർ ജില്ലാ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിനെ നാളെ ചോദ്യം ചെയ്യും. രാവിലെ പത്ത് മണിക്ക് ഇയാളോട് തൃശ്ശൂർ പോലീസ് ക്ലബ്ബിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. കുഴൽപ്പണവുമായി എത്തിയ ധർമരാജനടക്കമുള്ള സംഘത്തിന് ഹോട്ടൽ മുറിയെടുത്ത് നൽകിയത് സതീഷാണെന്ന് കണ്ടെത്തിയിരുന്നു

കോഴിക്കോട് നിന്ന് മൂന്നരക്കോടി രൂപയുടെ കുഴൽപ്പണവുമായാണ് ധർമരാജനും സംഘവും വന്നത്. ഇവർക്ക് തൃശ്ശൂർ നാഷണൽ ഹോട്ടലിൽ ബിജെപി ജില്ലാ നേതൃത്വമാണ് മുറിയെടുത്ത് നൽകിയത്. ഹോട്ടൽ ജീവനക്കരന്റെ മൊഴിയാണ് ഇത് കണ്ടെത്താൻ സഹായിച്ചത്.

പിറ്റേ ദിവസം പുലർച്ചയോടെ കുഴൽപ്പണവുമായി ആലപ്പുഴക്ക് പുറപ്പെട്ട സംഘത്തെ കൊടകരയിൽ തടഞ്ഞുനിർത്തി കൊള്ളയടിക്കുകയായിരുന്നു.