കൊടകര കുഴൽപ്പണ കേസ്: ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡന്റിനെ ഇന്ന് ചോദ്യം ചെയ്യും

 

കൊടകര കുഴൽപ്പണ കേസിൽ തൃശ്ശൂർ ജില്ലാ പ്രസിഡന്റ് അനീഷ്‌കുമാറിനെ ഇന്ന് ചോദ്യം ചെയ്യും. തൃശ്ശൂർ പോലീസ് ക്ലബ്ബിൽ എത്തിച്ചേരാൻ അനീഷ് കുമാറിന് നിർദേശം നൽകിയിട്ടുണ്ട്. കുഴൽപ്പണവുമായി എത്തിയ ധർമരാജനും സംഘത്തിനും ഹോട്ടലിൽ മുറി ബുക്ക് ചെയ്തത് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നാണ്

പണമെത്തിച്ചത് ബിജെപിക്ക് വേണ്ടിയാണെന്ന് ധർമരാജൻ മൊഴി നൽകിയിരുന്നു. ധർമരാജന് മുറിയെടുത്ത് കൊടുത്തത് തങ്ങളാണെന്ന് ബിജെപി ഓഫീസ് സെക്രട്ടറി സതീഷും പോലീസിന് മൊഴി നൽകിയതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പ്രസിഡന്റിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.