കൊടകര കുഴൽപ്പണക്കേസ്: കവർച്ചാ സംഘത്തിന് ഹോട്ടലിൽ മുറി ബുക്ക് ചെയ്തത് ബിജെപി ജില്ലാ നേതൃത്വം

 

കൊടകര കുഴൽപ്പണ കവർച്ചാക്കേസിൽ ബിജെപിയുടെ തട്ടിപ്പ് ഒന്നൊന്നായി പുറത്തുവരുന്നു. കവർച്ചാ സംഘത്തിന് തൃശ്ശൂരിൽ താമസമൊരുക്കിയത് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നാണെന്ന് ഹോട്ടൽ ജീവനക്കാരൻ മൊഴി നൽകി. നാഷണൽ ടൂറിസ്റ്റ് ഹോമിൽ ഏപ്രിൽ 2 വൈകുന്നേരം ഏഴ് മണിയോടെയാണ് മുറി ബുക്ക് ചെയ്തത്

216,216 മുറികളാണ് ബുക്ക് ചെയ്തത്. 215ൽ ധർരാജനും 216ൽ ഷംജീറും റഷീദും താമസിച്ചു. എർടിഗ കാറിലാണ് പണം കൊണ്ടുവന്നത്. ക്രറ്റയിലാണ് ധർമരാജൻ വന്നതെന്നും ജീവനക്കാരൻ മൊഴി നൽകി. ധർമരാജനെയും ഷംജീറിനെയും ഇന്ന് വീണ്ടും ചോദ്യം ചെയ്യും

ബിജെപി സംഘടനാ ജനറൽ സെക്രട്ടറി എം ഗണേഷ്, സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറി ഗിരീഷ് എന്നിവരെ വീണ്ടും ചോദ്യം ചെയ്യും. ഇരുവർക്കും നോട്ടീസ് നൽകിയിട്ടുണ്ട്.