ശബരിമലയിൽ കോടതിവിധി നടപ്പാക്കാൻ കാണിച്ച തിടുക്കം ഇപ്പോൾ കാണുന്നില്ല, കോടതി വിധി നടപ്പാക്കണം; കെ. സുരേന്ദ്രൻ
തിരുവനന്തപുരം: ന്യൂനപക്ഷ അനുകൂല്യത്തിലെ അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ ഇരട്ടത്താപ്പ് കാണിക്കുന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ശബരിമല യുവതീപ്രവേശന വിധി നടപ്പിലാക്കാൻ കാണിച്ച തിടുക്കം ന്യൂനപക്ഷ അനുകൂല്യത്തിലെ അനുപാതം റദ്ദാക്കിയ വിധി നടപ്പാക്കുന്നതിൽ കാണാനില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ അവകാശങ്ങൾ ഒരു വിഭാഗത്തിന് മാത്രം ലഭിക്കേണ്ടതല്ലെന്നും എല്ലാവർക്കും ലഭിക്കാനാണ് കോടതി വിധി വന്നത്. വിധി നടപ്പാക്കുന്നതിലെ ഒളിച്ചുകളി അവസാനിപ്പിച്ച് സർക്കാരിന്റെ നയം പരസ്യമായി പ്രഖ്യാപിക്കാൻ പിണറായി വിജയൻ ധൈര്യം കാണിക്കണമെന്നും കെ.സുരേന്ദ്രൻ…