ടി.പി.ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്ത് കെ.കെ.രമ എംഎല്‍എയ്‌ക്കെതിരെ നടപടിയുണ്ടാകില്ല. സഭയില്‍ എന്തെങ്കിലും തരത്തിലുള്ള പ്രദര്‍ശനങ്ങള്‍ ചട്ടലംഘനമാണെന്ന് സ്പീക്കര്‍ എം.ബി. രാജേഷ് വ്യക്തമാക്കിയിരുന്നു. ചട്ടലംഘനമുണ്ടായെങ്കിലും പുതിയ അംഗമായതിനാൽ മറ്റ് നടപടിക്ക് ആലോചയില്ലെന്നാണ് വിവരം.
സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ബാഡ്ജുകളും മറ്റു ഹോള്‍ഡിങ്‌സുകളും ധരിക്കുന്നത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് അന്നു തന്നെ പരാതി ലഭിച്ചിരുന്നു. എന്നാല്‍ പുതിയ അംഗമായതിനാല്‍ ചട്ടങ്ങളെ കുറിച്ച് ധാരണയുണ്ടാകില്ലെന്ന് വിലയിരുത്തി ഏതെങ്കിലും തരത്തിലുള്ള നടപടികള്‍ വേണ്ടെന്നാണ് സ്പീക്കറുടെ ഓഫീസിന്റെ തീരുമാനം. വടകരയില്‍ നിന്ന് യുഡിഎഫ് പിന്തുണയോടെയാണ് രമ നിയമസഭയിലേക്ക് ജയിച്ചുകയറിയത്.