നടിയെ ആക്രമിച്ച കേസിൽ 34ാം സാക്ഷി കാവ്യ മാധവൻ കൂറുമാറി. പ്രോസിക്യൂഷൻ വിസ്താരത്തിനിടെയാണ് എട്ടാം പ്രതി ദിലീപിന്റെ ഭാര്യ കൂടിയായ കാവ്യാ മാധവൻ കൂറുമാറിയത്. സാക്ഷിയുടെ കൂറുമാറ്റം പ്രഖ്യാപിച്ച പ്രോസിക്യൂഷൻ കാവ്യാ മാധവനെ വിസ്താരം നടത്താൻ അനുമതി തേടി.
കാവ്യയുടെ ഭർത്താവായ ദിലീപിന് അതിക്രമം നേരിട്ട നടിയോട് ശത്രുതയുണ്ടെന്ന പ്രോസിക്യൂഷൻ വാദത്തെ സാധൂകരിക്കാനാണ് കാവ്യയെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തി വിസ്തരിച്ചത്. ഒരു ഹോട്ടലിൽ വെച്ച് ഇരയായ നടിയും ദിലീപും തമ്മിൽ വാക്കു തർക്കമുണ്ടായപ്പോൾ കാവ്യ ഒപ്പമുണ്ടായിരുന്നതായി മൊഴി ലഭിച്ചിരുന്നു.