നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷൻ രംഗത്ത്. വിചാരണ ഉൾപ്പെടെ തുടർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹർജി ഫയൽ ചെയ്തു. അസാധാരണമായ നടപടികളാണ് കേസിൽ നടക്കുന്നത്.
കോടതിയിൽ നിന്ന് സുതാര്യമായ വിചാരണ പ്രതീക്ഷയില്ലെന്ന് പ്രോസിക്യൂഷൻ പറയുന്നു. കോടതി മാറ്റം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപേക്ഷ നൽകും. പ്രോസിക്യൂഷനെതിരെ ഒട്ടും അടിസ്ഥാനമില്ലാത്തതും വസ്തുതാവിരുദ്ധവുമായ ആരോപണങ്ങൾ കോടതി ഉന്നയിച്ചതായും പ്രോസിക്യൂഷൻ പറഞ്ഞു
സുതാര്യമായ വിചാരണ നടക്കുമെന്ന് പ്രതീക്ഷയില്ല. ഇരയ്ക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കാനും കഴിയില്ലെന്ന് ഹർജിയിൽ പറയുന്നു. ഹർജി കോടതി ഇന്ന് തന്നെ പരിഗണിക്കും.