കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മാധ്യമങ്ങൾ വാർത്ത നൽകുന്നതിനെതിരെ പ്രതി പട്ടികയിലുള്ള നടൻ ദിലീപ് കോടതിയിൽ. മാധ്യമങ്ങൾ വാർത്ത നൽകി തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതായി ദിലീപിന്റെ പരാതിയിൽ പറയുന്നു.
ദിലീപ് നൽകിയ പരാതിയിൽ പത്ത് മാധ്യമസ്ഥാപനങ്ങൾക്ക് നോട്ടീസ് അയക്കാൻ കോടതി നിർദേശിച്ചു. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാൻ അഭിഭാഷകൻ വഴി ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ കോടതിയിൽ അപേക്ഷ നൽകിയത്.