മെസ്സി എന്തു പറയുമെന്ന് കാതോർത്ത് ഫുട്‌ബോൾ ലോകം; വാർത്താ സമ്മേളനം വൈകുന്നേരം

 

ബാഴ്‌സലോണയിൽ തുടരില്ലെന്ന അറിയിപ്പിന്റെ പശ്ചാത്തലത്തിൽ സൂപ്പർ താരം ലയണൽ മെസ്സി അടുത്തത് ഏത് ക്ലബ്ബിലേക്കാണെന്ന ആകാംക്ഷയിലാണ് ഫുട്‌ബോൾ ലോകം. ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നതിനായി മെസ്സി ഇന്ന് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. ഇന്ത്യൻ സമയം മൂന്നരയ്ക്കാണ് വാർത്താ സമ്മേളനം.

പി എസ് ജിയിലേക്ക് മെസ്സി പോയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വാർത്താ സമ്മേളനം വിളിച്ചിരിക്കുന്നത്. നേരത്തെ ഏറെക്കാലത്തെ അനിശ്ചിതത്വങ്ങൾക്ക് ശേഷമാണ് മെസ്സി ബാഴ്‌സലോണ വിട്ടത്. മെസ്സിയുമായുള്ള കരാർ പുതുക്കാനാകില്ലെന്ന് ബാഴ്‌സ അറിയിക്കുകയായിരുന്നു.