മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ സൂപ്പർ താരം ലയണൽ മെസി ബാഴ്‌സലോണ വിട്ടു. മെസ്സിയുമായുള്ള കരാർ പുതുക്കാനാകില്ലെന്ന് ബാഴ്‌സ ഔദ്യോഗികമായി അറിയിച്ചു. ക്ലബ്ബിന് നൽകിയ സേവനകൾക്ക് മെസ്സിക്ക് നന്ദിയും അറിയിച്ചിട്ടുണ്ട്
സീസൺ അവസാനത്തോടെ കരാർ പൂർത്തിയായതോടെ മെസ്സി ഫ്രീ ഏജന്റായി മാറിയിരുന്നു. മെസ്സിക്കായി അഞ്ച് വർഷത്തേക്ക് നാലായിരം കോടിയുടെ കരാറാണ് ബാഴ്‌സ തയ്യാറാക്കിയിരുന്നത്. എന്നാൽ സാമ്പത്തിക കാര്യങ്ങളിലെ ലാ ലീഗ അധികൃതരുടെ കടുംപിടുത്തമാണ് കരാർ സാധ്യമാക്കാതെ പോയത്.
2000ൽ 13ാം വയസ്സിലാണ് മെസ്സി ബാഴ്‌സയിലെത്തുന്നത്. മറ്റൊരു ക്ലബ്ബിന് വേണ്ടും മെസ്സി കളിച്ചിട്ടില്ല. 21 വർഷത്തെ സേവനത്തിന് ശേഷമാണ് മെസ്സി ബാഴ്‌സയിൽ നിന്ന് പടിയിറങ്ങുന്നത്.