ടോക്യോ ഒളിമ്പിക്‌സ് വനിതാ ഹോക്കിയിൽ വെങ്കലത്തിനായുള്ള പോരാട്ടത്തിൽ ബ്രിട്ടനോട് പൊരുതി തോറ്റ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മത്സരത്തിൽ 4-3നാണ് ഇന്ത്യൻ വനിതകൾ പരാജയപ്പെട്ടത്
വനിതാ ഹോക്കി ടീമിന്റെ പ്രകടനം നാം എന്നും ഓർത്തിരിക്കും. ഉടനീളം അവർ അവരുടെ മികച്ച പ്രകടനം നടത്തി. അസാമാന്യമായ ധൈര്യവും കഴിവും ടീമിലെ ഓരോ അംഗങ്ങളും പുറത്തെടുത്തു. ഇന്ത്യ ഈ ടീമിനെ കുറിച്ച് അഭിമാനം കൊള്ളുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു