വനിതകൾക്കും ഹോക്കി സെമിയിൽ കാലിടറി; വെങ്കല മെഡലിനായി മത്സരിക്കും

പുരുഷ ഹോക്കി ടീമിന് പിന്നാലെ വനിതകൾക്കും ഒളിമ്പിക്‌സ് സെമിയിൽ കാലിടറി. സെമിയിൽ അർജന്റീനയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. പരാജയപ്പെട്ടെങ്കിലും ഇന്ത്യ വെങ്കല മെഡലിനായി മത്സരിക്കും

അർജന്റീനക്ക് വേണ്ടി മരിയ നോയൽ ബരിയോനുവേനോ ഇരട്ട ഗോളുകൾ നേടി. ഇന്ത്യക്ക് വേണ്ടി ഗുർജിത് കൗറാണ് ഗോൾ നേടിയത്. ഇന്ത്യയാണ് ഗോൾ വേട്ടക്ക് തുടക്കമിട്ടതെങ്കിലും അർജന്റീന മത്സരത്തിലേക്ക് തിരികെ വരികയായിരുന്നു. വെങ്കല മെഡലിനായുള്ള മത്സരത്തിൽ ബ്രിട്ടനെയാണ് ഇന്ത്യ നേരിടുക.