സ്ത്രീപക്ഷ കേരളം: കേരളത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ‘സ്ത്രീപക്ഷ കേരളം’ എന്ന ലക്ഷ്യം മുൻനിർത്തി കേരളം എടുത്ത നിലപാടുകളേയും പ്രവർത്തനങ്ങളേയും അഭിനന്ദിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന-ജില്ലാതലങ്ങളിൽ സ്ത്രീധന നിരോധന ഓഫീസർമാരെ നിയമിക്കുകയും സർക്കാർ ജീവനക്കാർക്കിടയിൽ സ്ത്രീധനത്തിനെതിരെ പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്യുന്ന സമ്പ്രദായം നടപ്പിലാക്കുകയും ചെയ്തതിനെ ഗവർണ്ണർ പ്രശംസിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.  

Read More

ചൈനയെ ഒതുക്കാന്‍ യുദ്ധകപ്പലുകളുമായി ഇന്ത്യന്‍ നാവിക സേന; നാല് യുദ്ധകപ്പലുകളാണ് വിന്യസിക്കുക

ന്യൂഡല്‍ഹി: രാജ്യത്തിന്റെ അധികാരപരിധി വര്‍ദ്ധിപ്പിക്കാന്‍ ചൈന നടത്തുന്ന അധിനിവേശത്തിനും കടന്നുകയറ്റത്തിനും മറുപടിയുമായി ഇന്ത്യ. ചൈനയില്‍ നിന്ന് എതിര്‍പ്പ് നേരിടുന്ന രാജ്യങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ മുന്നിട്ടിറങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി ഈ മാസം തന്നെ ദക്ഷിണ ചൈന കടലിലേക്ക് ഇന്ത്യ നാവികസേനയെ അയക്കാന്‍ ഒരുങ്ങുകയാണ്. ചൈനയുടെ അധിനിവേശ ശ്രമത്തെ ശക്തമായി ചെറുക്കാന്‍ ഇനി ഇന്ത്യയുമുണ്ടാകുമെന്ന് വ്യക്തമായ സൂചനയാണ് ഇന്ത്യ നല്‍കുന്നത്. ഒരു നാവിക സേനാ സംഘത്തെയാണ് ദക്ഷിണ ചൈനാ കടലിലേക്ക് ഇന്ത്യ അയക്കുക. ഒരു ഗൈഡന്‍സ് മിസൈല്‍…

Read More

വിവാഹപാര്‍ട്ടിക്കിടെ ശക്തമായ ഇടിമിന്നൽ: 16 മരണം

  ധാക്ക: വിവാഹപാര്‍ട്ടിക്കിടെ ശക്തമായ ഇടിമിന്നൽ. 16 പേർ മരണപ്പെട്ടു. സംഘത്തിലുണ്ടായിരുന്ന വരന് പൊള്ളലേറ്റു. വധു സുരക്ഷിതയാണ്. ബംഗ്ലാദേശിലാണ് അപകടം. നദിയോട് ചേര്‍ന്നുള്ള നഗരമായ ഷിബ്ഗഞ്ചില്‍ ബുധനാഴ്ചയാണ് സംഭവം. വിവാഹപാര്‍ട്ടിക്ക് എത്തിയ സംഘത്തിന് ഇടിമിന്നലേറ്റതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. കല്യാണ സംഘത്തോടൊപ്പം വധു ഉണ്ടായിരുന്നില്ല. നിമിഷങ്ങള്‍ക്കകം ഉണ്ടായ പ്രഹരശേഷി കൂടിയ തുടര്‍ച്ചയായ ഇടിമിന്നലേറ്റ് 16 പേരാണ് മരിച്ചത്.  

Read More

യു.എ.ഇ തീരത്ത് കപ്പല്‍ റാഞ്ചിയന്നെ് സംശയം; മുന്നറിയിപ്പ് നല്‍കി ബ്രിട്ടീഷ് സുരക്ഷാ ഏജന്‍സി

  ലണ്ടന്‍: ഒമാന്‍ ഉള്‍ക്കടലില്‍ യു.എ.ഇ തീരത്ത് ചരക്കുകപ്പല്‍ റാഞ്ചിയതായി  സംശയം. ഇതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് സമുദ്രസുരക്ഷാ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാനും ലോകശക്തികളും തമ്മില്‍ മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് ഏജന്‍സിയുടെ മുന്നറിയിപ്പ്. അഞ്ചു ദിവസം മുമ്പ് ഒമാന്‍ തീരത്ത് ഒരു എണ്ണ ടാങ്കറിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇറാനാണ് ഇതിന് പിന്നിലെന്ന് യു.കെയും ഇസ്രായേലും ആരോപിച്ചിരുന്നു. എന്നാല്‍ ഇറാന്‍ ആരോപണത്തെ  നിഷേധിക്കുകയാണ ചെയ്തത്. ഇതിന് പിന്നാലെ യു.കെ ഏജന്‍സി ഫുജൈറ തീരത്ത്…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.97 ലക്ഷം സാമ്പിളുകൾ; ടിപിആർ 11.37

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,478 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 1153, കൊല്ലം 1657, പത്തനംതിട്ട 418, ആലപ്പുഴ 721, കോട്ടയം 1045, ഇടുക്കി 305, എറണാകുളം 1544, തൃശൂർ 2651, പാലക്കാട് 1574, മലപ്പുറം 3589, കോഴിക്കോട് 2244, വയനാട് 534, കണ്ണൂർ 1449, കാസർഗോഡ് 594 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,76,048 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 32,77,788 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ…

Read More

വനിതകൾക്കും ഹോക്കി സെമിയിൽ കാലിടറി; വെങ്കല മെഡലിനായി മത്സരിക്കും

പുരുഷ ഹോക്കി ടീമിന് പിന്നാലെ വനിതകൾക്കും ഒളിമ്പിക്‌സ് സെമിയിൽ കാലിടറി. സെമിയിൽ അർജന്റീനയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. പരാജയപ്പെട്ടെങ്കിലും ഇന്ത്യ വെങ്കല മെഡലിനായി മത്സരിക്കും അർജന്റീനക്ക് വേണ്ടി മരിയ നോയൽ ബരിയോനുവേനോ ഇരട്ട ഗോളുകൾ നേടി. ഇന്ത്യക്ക് വേണ്ടി ഗുർജിത് കൗറാണ് ഗോൾ നേടിയത്. ഇന്ത്യയാണ് ഗോൾ വേട്ടക്ക് തുടക്കമിട്ടതെങ്കിലും അർജന്റീന മത്സരത്തിലേക്ക് തിരികെ വരികയായിരുന്നു. വെങ്കല മെഡലിനായുള്ള മത്സരത്തിൽ ബ്രിട്ടനെയാണ് ഇന്ത്യ നേരിടുക.

Read More

കൊവിഡ് രണ്ടാം തരംഗത്തിൽ കേരളം അലസത കാണിച്ചു; കേന്ദ്രസംഘത്തിന്റെ റിപ്പോർട്ട്

കൊവിഡ് വ്യാപനം തടയുന്നതിൽ കേരളത്തിന് വീഴ്ച സംഭവിച്ചതായി കേന്ദ്രസംഘത്തിന്റെ വിലയിരുത്തൽ. കൊവിഡ് പരിശോധനകൾ കാര്യക്ഷമമല്ലെന്നും കേന്ദ്രസംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. കേന്ദ്രം നിർദേശിച്ചത് പ്രകാരമുള്ള കണ്ടെയെൻമെന്റ് സോണുകളില്ല. ഗാർഹിക നിരീക്ഷണവും ചികിത്സയും ഫലപ്രദമല്ല. സമ്പർക്ക പട്ടിക തയ്യാറാക്കൽ കാര്യക്ഷമമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മിക്ക ജില്ലകളിലും വേണ്ടത്ര പരിശോധനാ സംവിധാനങ്ങളില്ല. രോഗം കണ്ടെത്തുന്നതിൽ സർക്കാർ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നത്. കൊവിഡ് ഒന്നാം തരംഗത്തിൽ മികച്ച രീതിയിൽ പ്രവർത്തിച്ച സംവിധാനങ്ങൾ രണ്ടാം തരംഗത്തിൽ അലസത കാണിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

Read More

സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3691, തൃശൂര്‍ 2912, എറണാകുളം 2663, കോഴിക്കോട് 2502, പാലക്കാട് 1928, കൊല്ലം 1527, കണ്ണൂര്‍ 1299, കോട്ടയം 1208, തിരുവനന്തപുരം 1155, കാസര്‍ഗോഡ് 934, ആലപ്പുഴ 875, വയനാട് 696, പത്തനംതിട്ട 657, ഇടുക്കി 367 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,97,092 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.37 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

വയനാട് ജില്ലയില്‍ 696 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.66

  വയനാട് ജില്ലയില്‍ ഇന്ന് (4.08.21) 696 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 534 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.66 ആണ്. 687 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 79655 ആയി. 72596 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6033 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4578 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

എട്ട് കൊലക്കേസിൽ പ്രതിയായ അങ്കിത് ഗുജ്ജാർ തീഹാർ ജയിലിൽ മരിച്ച നിലയിൽ

  കൊടുംകുറ്റവാളി അങ്കിത് ഗുജ്ജാർ തിഹാർ ജയിലിൽ മരിച്ച നിലയിൽ. തിഹാർ ജയിലിലെ മൂന്നാം നമ്പർ സെല്ലിലാണ് ഗുജ്ജാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. എട്ട് കൊലക്കേസിൽ പ്രതിയായ ഇയാളെ ഡൽഹി പോലീസാണ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശ് പോലീസിന്റെ കൊടുംകുറ്റവാളികളുടെ പട്ടികയിൽപ്പെട്ട ഗുജ്ജാറിന്റെ തലയ്ക്കു 1.25 ലക്ഷം രൂപ വിലയിട്ടിരുന്നതാണ്. സൗത്ത് ഡൽഹി കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവർത്തനം.

Read More