Headlines

ജയവും തോൽവിയുമൊക്കെ ജീവിതത്തിന്റെ ഭാഗം: ഇന്ത്യൻ ഹോക്കി ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

ഒളിമ്പിക്‌സ് പുരുഷ വിഭാഗം ഹോക്കിയിൽ സെമിയിൽ ബെൽജിയത്തോട് പരാജയപ്പെട്ട ഇന്ത്യൻ ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജയവും തോൽവിയും ജീവിതത്തിന്റെ ഭാഗമാണ്. ടീം നന്നായി പൊരുതി. വെങ്കല പോരാട്ടത്തിനും ഭാവി മത്സരങ്ങൾക്കും എല്ലാവിധ ആശംസകളും നേരുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു

ഇന്ത്യ-ബെൽജിയം മത്സരം പ്രധാനമന്ത്രി ലൈവായി കണ്ടിരുന്നു. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇന്ത്യ ബെൽജിയത്തോട് പരാജയപ്പെട്ടത്. സെമിയിൽ പരാജയപ്പെട്ടെങ്കിലും ഇന്ത്യക്ക് വെങ്കല മെഡലിനായി മത്സരിക്കാം.