രാജ്യത്ത് 24 മണിക്കൂറിനിടെ 30,549 പേർക്ക് കൂടി കൊവിഡ്; 422 പേർ മരിച്ചു

 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,549 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആറ് ദിവസത്തിന് ശേഷമാണ് രാജ്യത്തെ പ്രതിദിന വർധനവ് നാൽപതിനായിരത്തിൽ താഴെ എത്തുന്നത്. കേരളത്തിലെ പ്രതിദിന കേസുകളിൽ വന്ന കുറവ് ദേശീയതലത്തിലും പ്രതിഫലിക്കുകയായിരുന്നു.

രാജ്യത്ത് ഇതിനോടകം 3.17 കോടി പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 422 പേർ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ മരണസംഖ്യ 4.25 ലക്ഷമായി. 24 മണിക്കൂറിനിടെ 38,887 പേർ രോഗമുക്തി നേടി.

വിവിധ സംസ്ഥാനങ്ങളിലായി 4.04 ലക്ഷം പേരാണ് ചികിത്സയിൽ കഴിയുന്നത്. 1.85 ശതമാനമാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.