കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ നല്‍കി കേന്ദ്രം: 3.02 ലക്ഷം ഡോസുകള്‍ കൂടി എത്തി

തിരുവനന്തപുരം: കേരളത്തിലേയ്ക്ക് കൂടുതല്‍ വാക്‌സിന്‍ ഡോസുകള്‍ എത്തിച്ച് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനത്തിന് 3,02,400 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്ത് 1,02,390, എറണാകുളത്ത് 1,19,050, കോഴിക്കോട് 80,960 എന്നിങ്ങനെ ഡോസ് വാക്‌സിനാണ് ലഭ്യമായത്. ലഭ്യമായ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളിലെത്തിച്ച് വരികയാണ്. അതേസമയം, ഇന്ന് 2,45,897 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 1,114 സര്‍ക്കാര്‍ കേന്ദ്രങ്ങളും 306 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ ആകെ 1,420 വാക്‌സിനേഷന്‍ കേന്ദ്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ ഒന്നും…

Read More

കിരണിനെ പിരിച്ചുവിട്ട നടപടി മാതൃകാപരമാണെന്ന് വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ

കിരണിനെ പിരിച്ചുവിട്ട നടപടി മാതൃകാപരമാണെന്ന് വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ. സർക്കാരിൻറെ നടപടി അഭിനന്ദിക്കുന്നുവെന്നും ഇത്തരത്തിൽ കുറ്റം ചെയ്യുന്നവർക്കുള്ള മുന്നറിയിപ്പാണ് ഈ നടപടിയെന്നും ഷാഹിദാ കമാൽ പറഞ്ഞു . അതേസമയം സര്‍ക്കാര്‍ നടപടിയില്‍ വിസ്മയയുടെ കുടുംബം നന്ദി അറിയിച്ചു. പൊലീസ് അന്വേഷണത്തിനൊപ്പം കിരണ്‍കുമാറിനെതിരായ വകുപ്പ് തല നടപടി സ്വാഗതാര്‍ഹമെന്നും വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍  പറഞ്ഞു. കേരളത്തെ നടുക്കിയ വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് സര്‍ക്കാര്‍ പിരിച്ചുവിടുകയായിരുന്നു. കൊല്ലത്തെ മോട്ടോര്‍…

Read More

വയനാട്ടിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ

വയനാട്ടിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വാർഡ് 11 ലെ വീട്ടിക്കാമൂല, ഞെർളേരി, വാർഡ് 14 ലെ കാവര, തെങ്ങുംമുണ്ട പള്ളി ഭാഗം, അമ്പലവയൽ ഗ്രാമപഞ്ചായത്ത് വാർഡ് 5 ലെ നെൻമേനി ഗ്രാമപഞ്ചായത്ത് അതിർത്തി ഭാഗം, അമ്പലവയൽ- വടുവൻചാൽ റോഡിലെ വ്യാപാര സ്ഥാപനങ്ങൾക്ക് പിൻവശത്തുള്ള പ്രദേശം, ആയിരംകൊല്ലി- ദേവികുന്ന് റേഷൻകട റോഡ്, മാർട്ടിൻ – അമ്പലവയൽ എടക്കൽ കോളനി റോഡ്, വാർഡ് 7 ലെ നീർച്ചാൽ കോളനി, നീർച്ചാൽ ലക്ഷം വീട് കോളനി, വാർഡ് 3…

Read More

400 മീറ്റര്‍ റിലേ; ഇന്ത്യയ്ക്ക് ഏഷ്യന്‍ റെക്കോര്‍ഡ്; ഫൈനല്‍ യോഗ്യതയില്ല

ടോക്കിയോ:ഒളിംപിക്‌സ് 4-100മീറ്റര്‍ പുരുഷ വിഭാഗം റിലേയില്‍ ഇന്ത്യയ്ക്ക് ഫൈനല്‍ യോഗ്യതയില്ല. രണ്ടാം ഹീറ്റ്‌സില്‍ ഇന്ത്യ നാലാമതായാണ് ഫിനിഷ് ചെയ്തത്. എന്നാല്‍ പുതിയ ഏഷ്യന്‍ റെക്കോര്‍ഡ് സ്ഥാപിക്കാന്‍ ഇന്ത്യയ്ക്കായി. മുഹമ്മദ് അനസ്, നിര്‍മല്‍ ടോം, ്അരോഗിയ രാജീവ്, അമോജ് ജേക്കബ് എന്നിവരാണ് ഇന്ത്യയ്ക്കായി ഓടിയത്. ഈയിനത്തില്‍ ഇറ്റലിക്കാണ് സ്വര്‍ണം. 70 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇറ്റലി ഒളിംപിക്‌സ് റിലേയില്‍ സ്വര്‍ണം നേടുന്നത്.ബ്രിട്ടനാണ് വെങ്കലം. വനിതാ വിഭാഗത്തില്‍ ജമൈക്ക സ്വര്‍ണം നേടി.വെള്ളി അമേരിക്കയ്ക്കും വെങ്കലം ബ്രിട്ടനുമാണ്.

Read More

ജഡേജയും വാലറ്റവും പൊരുതി: ഇന്ത്യക്ക് 95 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 278 റൺസിന് ഓൾ ഔട്ടായി. ഇന്ത്യക്ക് 95 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡുണ്ട്. ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സിൽ 183 റൺസിന് പുറത്തായിരുന്നു. 125ന് നാല് വിക്കറ്റ് എന്ന നിലയിൽ മത്സരം ആരംഭിച്ച ഇന്ത്യ മൂന്നാം ദിനമായ ഇന്ന് 153 റൺസ് കൂടി കൂട്ടിച്ചേർത്തു. ഇന്ത്യക്ക് വേണ്ടി കെ എൽ രാഹുലും രവീന്ദ്ര ജഡേജയും അർധ സെഞ്ച്വറി നേടി. രാഹുൽ 214 പന്തിൽ 12 ഫോറുകൾ സഹിതം 84 റൺസെടുത്തു. ജഡേജ 86…

Read More

തമിഴ്‌നാട്ടിൽ ലോക്ക് ഡൗൺ രണ്ടാഴ്ച കൂടി നീട്ടി; സ്‌കൂളുകൾ ഭാഗികമായി തുറക്കും

തമിഴ്‌നാട്ടിൽ ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ആരാധനാലയങ്ങളിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ലെന്ന് സർക്കാർ അറിയിച്ചു. അതേസമയം അടുത്ത മാസം ഒന്ന് മുതൽ സ്‌കൂളുകൾ ഭാഗികമായി തുറക്കാനും തീരുമാനമായിട്ടുണ്ട് 9, 10, 11, 12 ക്ലാസുകളിൽ ഒന്നിടവിട്ട് 50 ശതമാനം വിദ്യാർഥികളെ വെച്ച് ക്ലാസുകൾ നടത്താനാണ് തീരുമാനം. ഈ മാസം 16 മുതൽ മെഡിക്കൽ, നഴ്‌സിംഗ് കോളജുകളിലെ ക്ലാസുകൾ തുടങ്ങാനും തീരുമാനമായി.

Read More

വിവസ്ത്രനായി പോലീസുകാരെ അസഭ്യം പറഞ്ഞ് പ്രതി: സംഭവം നേമം സ്‌റ്റേഷനിൽ

  തിരുവനന്തപുരം: വിവസ്ത്രനായി പൊലീസുകാരെ അസഭ്യം പറഞ്ഞ് പ്രതി. തിരുവനന്തപുരം നേമം പൊലീസ് സ്റ്റേഷനിലാണ് സംഭവം. സെല്ലിനകത്ത് പ്രതി മലമൂത്ര വിസർജനവും നടത്തി. നിരവധി ക്രമിനൽ കേസുകളിൽ പ്രതിയായ ഷാനവാസാണ് ജയിലിനുള്ളിൽ അതിക്രമം നടത്തിയത്. ലോറി തടഞ്ഞ് പണം തട്ടിയ കേസുമായി ബന്ധപ്പെട്ടാണ് പോലീസ് ഷാനവാസിനെ കസ്റ്റഡിയിൽ എടുത്തത്. കഞ്ചാവ് മാഫിയാ സംഘവുമായി ബന്ധപ്പെട്ട കേസുകളിലും പ്രതിക്ക് ബന്ധമുണ്ട്.

Read More

സ്ത്രീധനവുമായി ബന്ധപ്പെട്ട് നടക്കുന്ന കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും യാതൊരു ദാക്ഷിണ്യവും ഉണ്ടാകില്ല: മുഖ്യമന്ത്രി

  തിരുവനന്തപുരം: സ്ത്രീധനവുമായി ബന്ധപ്പെട്ട് നടക്കുന്ന കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും യാതൊരു ദാക്ഷിണ്യവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2021 ജൂൺ 21- ന് ഭർതൃഗൃഹത്തിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട എസ്. വി. വിസ്മയയുടെ ഭർത്താവായ എസ്.കിരൺ കുമാറിനെ സർവ്വീസിൽ നിന്ന് പിരിച്ചു വിട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ‘സംസ്ഥാന മോട്ടോർ വാഹന വകുപ്പ് കൊല്ലം റീജ്യണൽ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ആയിരുന്നു കിരൺ കുമാർ. സാമൂഹ്യവിരുദ്ധതയും ഗുരുതരമായ…

Read More

സംസ്ഥാനത്തെ കോവിഡ് ചികിത്സാ പ്രോട്ടോകോള്‍ പുതുക്കി ആരോഗ്യ വകുപ്പ്

  തിരുവനന്തപുരം: ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ കോവിഡ് 19 ചികിത്സാ പ്രോട്ടോകോൾ പുതുക്കി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ആദ്യ പ്രോട്ടോകോളിന് ശേഷം ഇത് മൂന്നാം തവണയാണ് സംസ്ഥാനത്തെ ചികിത്സാ പ്രോട്ടോകോൾ പുതുക്കുന്നത്. ഓരോ കാലത്തുമുള്ള വൈറസിന്റെ സ്വഭാവവും അതനുസരിച്ചുള്ള വിദഗ്ധ ചികിത്സയും ഉറപ്പാക്കാനാണ് ചികിത്സ പ്രോട്ടോകോൾ പുതുക്കിയിട്ടുള്ളത്. മൂന്നാം തരംഗം കൂടി മുന്നിൽ കണ്ട് മരണനിരക്ക് ഇനിയും കുറയ്ക്കുക എന്ന ലക്ഷ്യം കൂടി ഈ ചികിത്സാ പ്രോട്ടോകോളിനുണ്ടന്ന് വീണാ ജോർജ്…

Read More

മൂന്നാം തരംഗം: മരണനിരക്ക് പരമാവധി കുറയ്ക്കുന്നതിന് പുതിയ മാർ​ഗ നിര്‍ദേശങ്ങൾ

    സംസ്ഥാനത്തെ കൊവിഡ്  ചികിത്സാ പ്രോട്ടോകോള്‍ പുതുക്കി. ഇത് മൂന്നാം തവണയാണ് സംസ്ഥാനത്തെ ചികിത്സാ പ്രോട്ടോകോള്‍ പുതുക്കുന്നത്. ഓരോ കാലത്തുമുള്ള വൈറസിന്റെ സ്വഭാവവും അതനുസരിച്ചുള്ള വിദഗ്ധ ചികിത്സയും ഉറപ്പാക്കാനാണ് ചികിത്സ പ്രോട്ടോകോള്‍ പുതുക്കിയിട്ടുള്ളത്. മൂന്നാം തരംഗം കൂടി മുന്നില്‍ കണ്ട് മരണനിരക്ക് ഇനിയും കുറയ്ക്കുക എന്ന ലക്ഷ്യം കൂടി ഈ ചികിത്സാ പ്രോട്ടോകോളിനുണ്ടെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി. നേരിയത് (മൈല്‍ഡ്), മിതമായത് (മോഡറേറ്റ്), ഗുരുതരമായത് (സിവിയര്‍) എന്നിങ്ങനെ എ, ബി, സി മൂന്ന് വിഭാഗങ്ങളായി തരം തിരിച്ചാണ്…

Read More