ടോക്കിയോ: ഈ മാസം ഒമ്പതിന് നടക്കാനിരിക്കുന്ന യുവന്റസ്-ബാഴ്‌സലോണാ പോരാട്ടത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കും. പ്രീസീസണിനായി ടൂറിനിലുള്ള താരത്തിനൊപ്പം ഡിബാലയും മറ്റ് താരങ്ങളും ഉണ്ട്. ജോണ്‍ ഗാമ്പര്‍ ട്രോഫിയില്‍ റൊണാള്‍ഡോയും ഡിബാലയും പങ്കെടുക്കുമെന്ന് കോച്ച് മാസിമിലിയാനോ അല്ലഗ്രി അറിയിച്ചു. എന്നാല്‍ ബാഴ്‌സലോണ നിരയില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുണ്ടാകില്ല. ക്ലബ്ബുമായുള്ള കരാര്‍ പ്രാബല്യത്തില്‍ വരാതെ താരം ബാഴ്‌സയ്ക്കായി കളിക്കില്ലെന്നറിയിച്ചിട്ടുണ്ട്. താരം നിലവില്‍ അര്‍ജന്റീനയിലാണ്. എന്നാല്‍ ഈ മാസം എട്ടിന് മുമ്പ് കരാര്‍ പ്രാബല്യത്തില്‍ വന്നാല്‍ താരം യുവന്റസിനെതിരേ കളിച്ചേക്കും.
The Best Online Portal in Malayalam