ക്യാപ് നൗ; ബാഴ്‌സലോണയ്ക്കായി തന്റെ 650ാം ഗോള്‍ നേട്ടവുമായി ലയണല്‍ മെസ്സി. സ്പാനിഷ് ലീഗില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയ്‌ക്കെതിരെ 20ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെയായിരുന്നു മെസ്സിയുടെ ഗോള്‍. ബാഴ്‌സയ്ക്കായുള്ള താരത്തിന്റെ 49ാം ഫ്രീകിക്ക് ഗോളായിരുന്നു. ബാഴ്‌സയുടെ രണ്ടാം ഗോള്‍ 74ാം മിനിറ്റില്‍ അന്റോണിയാ ഗ്രീസ്മാനിലൂടെയായിരുന്നു. 2-1ന്റെ ജയവുമായി ബാഴ്‌സ ലീഗില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. ബാഴ്‌സയുടെ അതേ പോയിന്റുള്ള റയല്‍ മാഡ്രിഡ് ഗോള്‍ ശരാശരി വ്യത്യാസത്തില്‍ മൂന്നം സ്ഥാനത്തുണ്ട്. ലീഗില്‍ ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ഒന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് അത്‌ലറ്റിക്കോ മാഡ്രിഡ് 4-2ന് കാഡിസിനെ തോല്‍പ്പിച്ചു. സുവാരസ് ഇരട്ട ഗോള്‍ നേടിയ മല്‍സരത്തില്‍ സൗള്‍, കൊക്കെ എന്നിവരും ഗോള്‍ നേടി.
The Best Online Portal in Malayalam