നാണക്കേട്:ലീഡ്‌സ് ടെസ്റ്റിൽ ഇന്ത്യ 78 റൺസിന് പുറത്ത്

 

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാമിന്നിംഗ്‌സിൽ ഇന്ത്യ 78 റൺസിന് പുറത്തായി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് 40.4 ഓവർ മാത്രമാണ് പ്രതിരോധിക്കാനായത്. 19 റൺസെടുത്ത രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. രോഹിതടക്കം രണ്ട് പേർ മാത്രമാണ് ഇന്ത്യൻ ഇന്നിംഗ്‌സിൽ ഇരട്ടയക്കം കടന്നത്

സ്‌കോർ ഒന്നിലെത്തുമ്പോൾ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. പിന്നാലെ ചീട്ടുകൊട്ടാരം പോലെ ഇന്ത്യ തകരുകയായിരുന്നു. രഹാനെ 18 റൺസെടുത്തു. രാഹുൽ, ഷമി, ബുമ്ര എന്നിവർ പൂജ്യത്തിന് വീണു. പൂജാര ഒരു റൺസിനും കോഹ്ലി 7 റൺസിനും പന്ത് രണ്ട് റൺസിനും ജഡേജ നാല് റൺസിനും പുറത്തായി. ഇഷാന്ത് ശർമ 8 റൺസുമായി പുറത്താകാതെ നിന്നു

ഇംഗ്ലണ്ടിന് വേണ്ടി ജയിംസ് ആൻഡേഴ്‌സൺ, ക്രെയിഗ് ഒവർട്ടൺ എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. റോബിൻസൺ, സാം കരൺ എന്നിവർ രണ്ട് വീതം വിക്കറ്റുകളെടുത്തു.