ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യ ദിനം തന്നെ പിൻസീറ്റിലേക്ക് പോയി ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 78 റൺസിന് പുറത്തായി നാണംകെട്ടു. പിന്നാലെ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 120 റൺസ് എന്ന നിലയിലാണ് ഒന്നാം ദിനം അവസാനിപ്പിച്ചത്
വെറും 40.4 ഓവർ മാത്രമാണ് ഇന്ത്യക്ക് പിടിച്ചു നിൽക്കാനായത്. പേസ് ബൗളിംഗിനെ തുണക്കുന്ന പിച്ചാണെന്ന് തോന്നിച്ചെങ്കിലും 42 ഓവർ പന്തെറിഞ്ഞിട്ടും ഇംഗ്ലണ്ടിന്റെ ഓപണിംഗ് നിരയിൽ വിള്ളലുണ്ടാക്കാൻ പോലും ഇന്ത്യൻ ബൗളർമാർക്കായില്ല.
ഇംഗ്ലണ്ടിന്റെ രണ്ട് ഓപണർമാരും അർധ ശതകം തികച്ചു. റോറി ബേൺസ് 52 റൺസുമായും ഹസീബ് അഹമ്മദ് 60 റൺസുമായും ക്രീസിലുണ്ട്.
19 റൺസെടുത്ത രോഹിത് ശർമയാണ് ഇന്ത്യൻ ഇന്നിംഗ്‌സിലെ ടോപ് സ്‌കോറർ. രഹാനെ 18 റൺസെടുത്തു. പിന്നെ രണ്ടക്കം കടന്നത് എക്‌സ്ട്രാസ് മാത്രമാണ്. രാഹുൽ പൂജ്യത്തിനും പൂജാര ഒരു റൺസിനും കോഹ്ലി ഏഴ് റൺസിനും റിഷഭ് പന്ത് രണ്ട് റൺസിനും വീണു.