ഒട്ടക പാലിൻ്റെ ആർക്കുമറിയാത്ത അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ

പശു, ആട്, എരുമ എന്നിവയുടെ പാല്‍ പോലെ തന്നെ ഏറെ ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് ഒട്ടകത്തിന്‍റെ പാല്‍.ഒട്ടകത്തിന്‍റെ പാല്‍ കുടിച്ചാല്‍ കൊളസ്‍ട്രോള്‍ വരാന്‍ സാധ്യതയില്ല. ഒട്ടകത്തിന്‍റെ പാലില്‍ പഞ്ചസാരയുളള അളവ് ഒട്ടുമില്ല. അതുകൊണ്ട് തന്നെ പ്രമേഹരോഗികള്‍ ഒട്ടകത്തിന്‍റെ പാല്‍ കുടിക്കുന്നത് നല്ലതാണ്. പ്രമേഹം നിയന്ത്രിക്കാന്‍ ഒട്ടകത്തിന്‍റെ പാല്‍ കുടിക്കുന്നത് നല്ലതാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഫാറ്റി ആസിഡും ഒട്ടകത്തിന്‍റെ പാലില്‍ കുറവാണ്. മഗ്നീഷ്യം, സിങ്ക്, ഇരുമ്പ് , വിറ്റാമിന്‍ സി, ഇ, എ എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ…

Read More

ദിവസവും ഇഞ്ചി കഴിച്ചാല്‍ ഈ ഗുണങ്ങള്‍ ഉറപ്പ്

ജലദോഷം തടയും ജലദോഷം,മൂക്കടപ്പ് പോലെയുള്ള സാധാരണ അസുഖങ്ങള്‍ തടയാന്‍ ഇഞ്ചി കഴിച്ചാല്‍ മതി.ഇഞ്ചിയിലെ ജിഞ്ചെറോള്‍ എന്ന ആന്റി ഓക്സിഡന്‍റ് ഇന്‍ഫെക്ഷനുകള്‍ തടയും. തലകറക്കം തടയും പ്രത്യേകിച്ചും ഗര്‍ഭകാലത്തെ രാവിലെയുള്ള തലകറക്കം ഒഴിവാക്കാന്‍ ഇഞ്ചി കഴിച്ചാല്‍ മതി. ഹൃദയത്തിന് നല്ലതാണ് ഇഞ്ചി ഹൃദയാരോഗ്യത്തിന്‍റെ സംരക്ഷണത്തിന് ഏറ്റവും നല്ല ഒരു മാര്‍ഗ്ഗമാണ് ഇഞ്ചി. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഇഞ്ചി സഹായിയ്ക്കുന്നു.മൂന്നു ഗ്രാം ഇഞ്ചി ദിവസവും കഴിച്ചാല്‍ കൊളസ്ട്രോള്‍ അത്ഭുതകരമായ രീതിയില്‍ കുറയുന്നത് കാണാം.ഹൈപ്പര്‍ ടെന്‍ഷന്‍,സ്ട്രോക്ക്,ഹൃദയാഘാതം എന്നിവ തടയാനും ഇത് മൂലം സഹായകമാകും….

Read More

ലീഡ്‌സിൽ ലീഡ് 200 കടത്തി ഇംഗ്ലണ്ട്; വീണത് രണ്ട് വിക്കറ്റുകൾ മാത്രം

  ലീഡ്‌സ് ടെസ്റ്റിൽ ഇംഗ്ലണ്ട് അതിശക്തമായ നിലയിൽ. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇംഗ്ലണ്ട് 2 വിക്കറ്റ് നഷ്ടത്തിൽ 293 റൺസ് എന്ന നിലയിലാണ്. ഇംഗ്ലണ്ടിന് നിലവിൽ 215 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡുണ്ട്. ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 78 റൺസിന് പുറത്തായിരുന്നു 124 പന്തിൽ 66 റൺസുമായി ഡേവിഡ് മലാനും 91 പന്തിൽ 79 റൺസുമായി ജോ റൂട്ടുമാണ് ക്രീസിൽ. 61 റൺസെടുത്ത റോറി ബേൺസും 68 റൺസെടുത്ത ഹസീബ് ഹമീദുമാണ് പുറത്തായത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമിയും ജഡേജയും…

Read More

മൈസൂർ കൂട്ടബലാത്സംഗം: പെൺകുട്ടിയും സുഹൃത്തുമാണ് കാരണക്കാരെന്ന് കർണാടക ആഭ്യന്തര മന്ത്രി

  മൈസൂരിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ കുറ്റപ്പെടുത്തി കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. ഒറ്റപ്പെട്ട പ്രദേശത്ത് പെൺകുട്ടിയും സുഹൃത്തും പോയത് എന്തിനാണെന്നും രാത്രി സമയത്ത് അവിടെ പോയതാണ് പ്രശ്‌നമെന്നുമായിരുന്നു കർണാടക ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കോൺഗ്രസ് രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു കോൺഗ്രസ് ആഭ്യന്തര മന്ത്രിയെ പീഡിപ്പിക്കാനാണ് ശ്രമിക്കുന്നത്. പെൺകുട്ടിയും സുഹൃത്തും ഒറ്റപ്പെട്ട സ്ഥലത്ത് ഇരിക്കാൻ പാടില്ലായിരുന്നു. ഇവർ തന്നെയാണ് പ്രശ്‌നത്തിന് കാരണക്കാരെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രസ്താവന വലിയ…

Read More

ലുലുവിന്റെ പേരില്‍ ഓഫറുമായി വ്യാജ വെബ്‌സൈറ്റ്;നിയമനടപടി സ്വീകരിക്കുമെന്ന് ലുലു ഗ്രൂപ്പ്

കൊച്ചി: ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ 20ാം വാര്‍ഷികത്തിന്റെ ഓഫര്‍ എന്ന പേരില്‍ വ്യാപകമായി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടക്കുകയാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ലുലു ഗ്രൂപ്പ് ഇന്ത്യ സിഇഒ എം എ നിഷാദ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.സോഷ്യല്‍ മീഡിയയില്‍ വ്യാജ ക്യാംപയിനാണ് ലുലു ഗ്രൂപ്പിന്റെ പേരിലായി നടക്കുന്നത്. വ്യാജ ഓണ്‍ലൈന്‍ വഴിയാണ് ലുലു ഗ്രൂപ്പിന്റേത് എന്ന തട്ടിപ്പ് വ്യാപകമായി പ്രചരിക്കുന്നത്. ഈ വെബ്‌സൈറ്റിനിന് ലുലു ഓണ്‍ലൈനുമായി യാതൊരു ബന്ധവുമില്ലെന്ന് സിഇഒ എം എ നിഷാദ് പറഞ്ഞു. വ്യാജ…

Read More

കൊച്ചി വീണ്ടും ഗോൾഡൻ ട്രയാങ്കിളിലേയ്ക്ക് ; കേരള പോലീസ് ശ്രദ്ധ പുലർത്തണമെന്ന് ഐ ബി

മയക്കുമരുന്നിന്റെ ഗോൾഡൻ ട്രയാങ്കിളിലേയ്ക്ക് കൊച്ചി വീണ്ടുമെത്തുന്നു.അഫ്ഗാനിസ്ഥാൻ,ശ്രീലങ്ക അടക്കമുള്ള സ്ഥലങ്ങളിൽ നിന്നെത്തുന്ന മയക്കുമരുന്ന് കൊച്ചി തുറമുഖമടക്കമുള്ള കേന്ദ്രങ്ങൾ വഴി കടന്നുപോയ കാലത്താണ് ഈ വിളിപ്പേര് വീണത്.എൽടിടിഇ ഇന്ത്യ വിരുദ്ധ സംഘടനയായപ്പോൾ കടത്തിന്റെ തീവ്രത കുറഞ്ഞെങ്കിലും മുഴുവനായി കടത്ത് ഒഴിവായിരുന്നില്ല.തുറമുഖമടക്കം സ്വകാര്യവൽക്കരിച്ചതോടെ പുലി ബന്ധമുള്ളവരടക്കം കൊച്ചി -തമിഴ്‌നാട് തീരം വഴി കടത്ത് ഊര്ജിതമാക്കിയെന്നാണ് ഐ ബി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുന്നറിയിപ്പ് നൽകിയത്.അഫ്ഗാനിസ്ഥാനിലെ അസ്ഥിരത വീണ്ടും തമിഴ് -കൊച്ചി തീരങ്ങളിൽ അശാന്തിക്ക് വഴിമരുന്നിട്ടുമെന്നാണ് ഐബി മുന്നറിയിപ്പ്.താലിബാന്റെ വരവോടെ അഫ്ഗാനിൽ നിന്നും…

Read More

കൊവിഡ് വ്യാപനം രൂക്ഷമാകുന്നു: കേന്ദ്ര സർക്കാർ ഉന്നതതല യോഗം വിളിച്ചു

രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ ഉന്നതതല യോഗം വിളിച്ചു. കൊവിഡ് വ്യാപനത്തിൽ മുന്നിൽ നിൽക്കുന്ന കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിൽ വൈകുന്നേരം അഞ്ചരയ്ക്കാണ് യോഗം വിളിച്ചിരിക്കുന്നത്. മൂന്നാം തരംഗ ഭീഷണി നിലനിൽക്കെയാണ് യോഗം. നിലവിൽ രാജ്യത്തെ കൊവിഡ് പ്രതിദിന കേസുകളിൽ 70 ശതമാനത്തോളം കേരളത്തിലാണ്. രണ്ടാം സ്ഥാനം മഹാരാഷ്ട്രയിലും. രണ്ട് സംസ്ഥാനങ്ങളിലും ജാഗ്രത വർധിപ്പിക്കാനുള്ള…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.66 ലക്ഷം സാമ്പിളുകൾ; ടിപിആർ 18.03

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,997 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1019, കൊല്ലം 1134, പത്തനംതിട്ട 516, ആലപ്പുഴ 855, കോട്ടയം 1158, ഇടുക്കി 652, എറണാകുളം 2136, തൃശൂർ 2204, പാലക്കാട് 2165, മലപ്പുറം 2656, കോഴിക്കോട് 2366, വയനാട് 470, കണ്ണൂർ 1341, കാസർഗോഡ് 325 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,81,209 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 37,11,625 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ…

Read More

കൊവിഡ് കേസുകളിൽ 35 ശതമാനവും വീടുകളിലെ സമ്പർക്കം വഴിയെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്തെ നിലവിലെ കൊവിഡ് കേസുകളിൽ 35 ശതമാനവും വീടുകളിലെ സമ്പർക്കത്തിലൂടെയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഹോം ക്വാറന്റൈൻ നടപ്പാക്കുന്നതിൽ വരുന്ന വീഴ്ചയാണ് ഇതിന് കാരണം. വീട്ടിൽ ഒരാൾക്ക് കൊവിഡ് വന്നാൽ ആ വീട്ടിലെ എല്ലാവർക്കും കൊവിഡ് വരുന്ന അവസ്ഥയാണ്. ഹോം ക്വാറന്റൈൻ കൃത്യമായി പാലിക്കാത്തതാണ് ഇതിന് കാരണം. വീട്ടിൽ സൗകര്യമുള്ളവർ മാത്രമേ ഹോം ക്വാറന്റൈനിൽ കഴിയാവൂ. അല്ലാത്തവർക്ക് ഇപ്പോഴും ഡിസിസികൾ ലഭ്യമാണ്. ഹോം ക്വാറന്റൈനിൽ കഴിയുന്നവർ മുറിയിൽ നിന്ന് പുറത്തിറങ്ങരുത്. വീട്ടിലുള്ള എല്ലാവരും മാസ്‌ക് ധരിക്കണം. രോഗി…

Read More

വയനാട് ജില്ലയില്‍ 1161 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.31

  വയനാട് ജില്ലയില്‍ ഇന്ന് (26.08.21) 1161 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 470 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.31 ആണ്. 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 1155 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 92961 ആയി. 85111 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6320 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5031 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More