രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ ഉന്നതതല യോഗം വിളിച്ചു. കൊവിഡ് വ്യാപനത്തിൽ മുന്നിൽ നിൽക്കുന്ന കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിൽ വൈകുന്നേരം അഞ്ചരയ്ക്കാണ് യോഗം വിളിച്ചിരിക്കുന്നത്. മൂന്നാം തരംഗ ഭീഷണി നിലനിൽക്കെയാണ് യോഗം.
നിലവിൽ രാജ്യത്തെ കൊവിഡ് പ്രതിദിന കേസുകളിൽ 70 ശതമാനത്തോളം കേരളത്തിലാണ്. രണ്ടാം സ്ഥാനം മഹാരാഷ്ട്രയിലും. രണ്ട് സംസ്ഥാനങ്ങളിലും ജാഗ്രത വർധിപ്പിക്കാനുള്ള കൂടിയാലോചന കേന്ദ്രം നടത്തും.