മയക്കുമരുന്നിന്റെ ഗോൾഡൻ ട്രയാങ്കിളിലേയ്ക്ക് കൊച്ചി വീണ്ടുമെത്തുന്നു.അഫ്ഗാനിസ്ഥാൻ,ശ്രീലങ്ക അടക്കമുള്ള സ്ഥലങ്ങളിൽ നിന്നെത്തുന്ന മയക്കുമരുന്ന് കൊച്ചി തുറമുഖമടക്കമുള്ള കേന്ദ്രങ്ങൾ വഴി കടന്നുപോയ കാലത്താണ് ഈ വിളിപ്പേര് വീണത്.എൽടിടിഇ ഇന്ത്യ വിരുദ്ധ സംഘടനയായപ്പോൾ കടത്തിന്റെ തീവ്രത കുറഞ്ഞെങ്കിലും മുഴുവനായി കടത്ത് ഒഴിവായിരുന്നില്ല.തുറമുഖമടക്കം സ്വകാര്യവൽക്കരിച്ചതോടെ പുലി ബന്ധമുള്ളവരടക്കം കൊച്ചി -തമിഴ്‌നാട് തീരം വഴി കടത്ത് ഊര്ജിതമാക്കിയെന്നാണ് ഐ ബി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുന്നറിയിപ്പ് നൽകിയത്.അഫ്ഗാനിസ്ഥാനിലെ അസ്ഥിരത വീണ്ടും തമിഴ് -കൊച്ചി തീരങ്ങളിൽ അശാന്തിക്ക് വഴിമരുന്നിട്ടുമെന്നാണ് ഐബി മുന്നറിയിപ്പ്.താലിബാന്റെ വരവോടെ അഫ്ഗാനിൽ നിന്നും ഇന്ത്യൻ സമുദ്രമേഖല വഴിയുള്ള ലഹരിക്കടത്ത് കൂടിയതായി ഐബി കണ്ടെത്തി. ലഹരിക്കൊപ്പം ആയുധങ്ങളും കേരളാ – തമിഴ്‌നാട് തീരങ്ങളിലേക്ക് കടത്താനിടയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
മത്സ്യത്തൊഴിലാളികൾക്കിടയിലെ ഇതരസംസ്ഥാനക്കാരെ നിരീക്ഷിക്കണം.കേരളത്തിന്റെയും ത മിഴ്നാടിന്റെയും തീരത്തുറമുഘ ങ്ങളിൽ ജോലി ചെയ്യുന്നവരുടെ നാടും വീടും ആർക്കും അറിയാത്ത അവസ്ഥയാണ്.കൊച്ചിയിലെ തീരങ്ങളിൽ ദിവസേന നൂറുകണക്കിന് അന്യസംസ്ഥാനക്കാർ കടലിൽ പോവുന്നു.ഇതിൽ ചില മത്സ്യബന്ധന ബോട്ടുകൾ ഇറാൻ തീരം വരെ പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്.